ADVERTISEMENT

ചാലക്കുടി ∙ സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ കിരീടം തിരുവനന്തപുരത്തിന്. ഇരു വിഭാഗങ്ങളിലും എറണ‍ാകുളമാണ് റണ്ണറപ്. 

വനിതാ വിഭാഗം ഫൈനലിൽ 51-38നാണു തിരുവനന്തപുരത്തിന്റെ വിജയം. തിരുവനന്തപുരത്തിന്റെ ശ്രീകലയും എറണാകുളത്തിന്റെ പൂജാമോളും 15 പോയിന്റ് വീതം നേടി ടോപ് സ്കോറർമാരായി. പുരുഷ ഫൈനലിൽ എറണാകുളത്തെ 78-59 എന്ന സ്കോറിന് തോൽപിച്ചാണ് തിരുവനന്തപുരം കിരീടം സ്വന്തമാക്കിയത്. കെഎസ്ഇബി താരം ജിഷ്ണു നായർ നേടിയ 20 പോയിന്റ് നിർണായകമായി. 

എറണാകുളത്തിനു വേണ്ടി കളിച്ച കേരള പൊലീസ് താരം ഷിവാസ് 17 പോയിന്റ് നേടി.

English Summary: Senior basketball, Trivandrum team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com