ADVERTISEMENT

ഓസാക ∙ രാജ്യാന്തര ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്.പ്രണോയിയുടെ അട്ടിമറിക്കുതിപ്പ് തുടരുന്നു. ജപ്പാൻ ഓപ്പൺ 750 ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ പ്രണോയ് വീഴ്ത്തിയത് മുൻ ലോക ചാംപ്യൻ സിംഗപ്പുരിന്റെ ലോ കീൻ യൂവിനെ (22-20, 21-19). 44 മിനിറ്റിനുള്ളിൽ മത്സരം പൂർത്തിയാക്കിയാണ് പ്രണോയ് ക്വാർട്ടർ ഉറപ്പിച്ചത്.

എന്നാൽ ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് പ്രീക്വാർട്ടറിൽ പുറത്തായി. ജപ്പാന്റെ കാന്റെ സുനെയ്മെ ശ്രീകാന്തിനെ അനായാസം തോൽപിച്ചു (10-21, 16-21). ടൂർണമെന്റിൽ ഇന്ത്യയുടെ അവശേഷിക്കുന്ന ഏക പ്രതീക്ഷ പ്രണോയിയാണ്. ലോക റാങ്കിങ്ങിൽ ഏഴാംസ്ഥാനക്കാരനായ ലോ കീൻ യൂവിനെതിരെ 2 ഗെയിമുകളിലും പിന്നിൽനിന്നശേഷം തിരിച്ചടിച്ചാണ് പ്രണോയ് മത്സരം സ്വന്തമാക്കിയത്. 

English Summary: H S Prannoy enters Japan Open quarter-finals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com