ADVERTISEMENT

കൊച്ചി ∙ ദേശീയ ഗെയിംസിൽ പങ്കെടുക്കാനായി കേരള വോളിബോൾ അസോസിയേഷൻ നൽകിയ കളിക്കാരുടെ പട്ടിക പിൻവലിക്കാൻ കേരള ഒളിംപിക് അസോസിയേഷനു ഹൈക്കോടതി നിർദേശം നൽകി. കേരള സ്പോർട്സ് കൗൺസിലിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ പട്ടിക മുന്നോട്ടുവയ്ക്കാനും എത്രയും വേഗം ഇക്കാര്യത്തിൽ നടപടിയെടുക്കാനും ജസ്റ്റിസ് വി.ജി.അരുൺ ഉത്തരവിട്ടു. 27 മുതൽ നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കാനായി സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുത്ത പുരുഷ വോളിബോൾ ടീമിലെ അംഗങ്ങൾ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്. കോഴിക്കോട് സ്വദേശി അൻസാബ് ഉൾപ്പെടെയുള്ള കളിക്കാരാണു ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights: Kerala volleball team, High court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com