ADVERTISEMENT

ദുബായ്∙ ലോക ചെസ് ചാംപ്യൻ മാഗ്നസ് കാർസനെ തുടർച്ചയായ മൂന്നു തവണ പരാജയപ്പെടുത്തിയ ആർ.പ്രഗ്നാനന്ദയെ തോൽപ്പിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ അരവിന്ദ് ചിദംബരം ദുബായ് ഒാപൺ ചെസ് കിരീടം സ്വന്തമാക്കി. ടൂർണമെന്റിലെ പതിമൂന്നാം സീഡായ ചിദംബരം സ്വന്തം നാട്ടുകാരനായ രമേഷ്ബാബു പ്രഗ്നാനന്ദയ്‌ക്കെതിരെ ആദ്യ ബോർഡിൽ കളിച്ചെങ്കിലും  സമനില വഴങ്ങേണ്ടി വന്നിരുന്നു. പിന്നീട് ചിദംബരം തന്റെ നേട്ടം 7.5 ആയി ഉയർത്തി.

ഈ വർഷത്തെ ഇന്ത്യൻ ബ്ലിറ്റ്‌സും റാപ്പിഡ് ചാംപ്യനുമായ താരം, ജൂലൈയിൽ സ്പാനിഷ് പട്ടണമായ ബെനാസ്‌കിൽ നടന്ന രാജ്യാന്തര ടൂർണമെന്റിലെ വിജയിയുമാണ്. തമിഴ്നാട് മധുര ജില്ലയിലെ തിരുനഗർ സ്വദേശിയാണ്. റഷ്യൻ ഗ്രാൻഡ്മാസ്റ്റർ പ്രെഡ്‌കെ അലക്സാണ്ടറും രമേശ് ബാബു പ്രഗ്നാനന്ദയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മറ്റ് മൂന്ന് ഇന്ത്യൻ താരങ്ങൾക്കും ഏഴ് പോയിന്റ് ലഭിച്ചു. അഭിജിത് ഗുപ്ത, സാമ്മദ് ജയകുമാർ ഷെട്ടെ,  സേതുരാമൻ എന്നിവർ യഥാക്രമം നാലു മുതൽ ആറ് വരെ സ്ഥാനങ്ങൾ നേടി.

English Summary: Dubai Open Chess: Aravindh stuns Arjun on way to title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com