ബാഡ്മിന്റൻ: ചന്ദ്രജിത്ത്–റോണി ജേതാക്കൾ

King Charles REUTERS
SHARE

കോലഞ്ചേരി ∙ ദക്ഷിണ മേഖല അന്തർ സംസ്ഥാന ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ അണ്ടർ 19 ബോയ്സ് ഡബിൾസിൽ കേരളത്തിന്റെ സി.എച്ച്. ചന്ദ്രജിത്ത്–റോബൻസ് റോണി സഖ്യം ജേതാക്കൾ. ഫൈനലിൽ ആന്ധ്രയുടെ ഭാർഗവ് റാം അറിഗേല–വിശ്വ തേജ് ഗോബുരു സഖ്യത്തെയാണു തോൽപിച്ചത് (21–9, 21–15). ഗേൾസ് ഡബിൾസ് ഫൈനലിൽ കേരളത്തിന്റെ സി.എച്ച്. കീർത്തിക–നയന ഒയാസിസ് സഖ്യം തമിഴ്നാടിന്റെ ശ്രേയ ബാലാജി–എൻ. ശ്രീനിധി സഖ്യത്തോടു തോറ്റു (14–21, 21–13, 13–21). സീനിയർ സിംഗിൾസ് പുരുഷ, വനിതാ വിഭാഗം ചാംപ്യൻമാർ: ഡി.എസ്.സനീഷ്, ധൃതി യതീഷ് (ഇരുവരും കർണാടക).

സീനി. പുരുഷ ഡബിൾസ്:  ഹരിഹരൻ അംശകരുണൻ–റൂബൻ കുമാർ (തമിഴ്നാട്). സീനി. വനിതാ ഡബിൾസ്:  അപേക്ഷ നായക്–രമ്യ വെങ്കിടേഷ്. മിക്സ്ഡ് ഡബിൾസ്: എച്ച്.വി. നിധിൻ–ജനനി അനന്തകുമാർ. ഇവരോടു ഫൈനലിൽ തോറ്റതു കേരളത്തിന്റെ  രോഹിത് ആർ. ജയകുമാർ–ദിവ്യ അരുൺ സഖ്യം. ജൂനി. സിംഗിൾസ് പുരുഷ, വനിതാ കിരീടങ്ങൾ: തുഷാർ സുവീർ (കർണാടക), വി.ഡി. മേദിനി (തമിഴ്നാട്). ജൂനി. മിക്സഡ് ഡബിൾസ്: ആർ. അരുൾമുരുകൻ–എൻ. ശ്രീനിധി (തമിഴ്നാട്).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}