ഹോക്കി ഇന്ത്യ: ടിർക്കിക്കെതിരെ ഗുസ്തി താരം

dilip-tirkey
ദിലീപ് ടിർക്കി നോമിനേഷൻ സമർപ്പിക്കുന്നു: ചിത്രം: ട്വിറ്റർ@DilipTirkey
SHARE

ന്യൂഡൽഹി ∙ ദേശീയ ഹോക്കി അസോസിയേഷൻ (ഹോക്കി ഇന്ത്യ) പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ക്യാപ്റ്റനും  ഒളിംപ്യനുമായ ദിലീപ് ടിർക്കിക്കെതിരെ ഉത്തർപ്രദേശ്  ഹോക്കി പ്രസിഡന്റ്  രാകേഷ് കട്യാൽ, ഹോക്കി ജാർഖണ്ഡ്  പ്രസിഡന്റും മുൻ ദേശീയ ഗുസ്തി താരവുമായ ഭോലാ നാഥ് സിങ് എന്നിവർ  മത്സരിക്കും. ഒക്ടോബർ ഒന്നിനാണു  ഹോക്കി ഇന്ത്യ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 23നാണ്.

ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ പദവിയിലേക്കും ഭോലാ നാഥ് സിങ് മത്സരിക്കുന്നുണ്ട്. ഹോക്കി ഇന്ത്യ പ്രസിഡന്റ് ഹിതേഷ് സിദ്‍വാനി, മഹാരാഷ്ട്ര അസോസിയേഷൻ വൈസ് പ്രസിഡന്റ്  മനോജ് ബോറെ എന്നിവരാണു സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭോലാ നാഥിന്റെ എതിരാളികൾ. 1998ൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീം അംഗമായിരുന്നു ദിലീപ് ടിർക്കി. 2012 മുതൽ 2018വരെ എംപിയുമായിരുന്നു.

English Summary: HI Elections: Dilip Tirkey to Face Bhola Nath Singh for Post of President

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}