ദേശീയ ഗെയിംസ്: ആദ്യ സ്വർണം ഗുജറാത്തിന്

national-game-gujarat
ടേബിൾ ടെന്നിസ് മത്സരത്തിൽ നിന്ന് (Photo: Twitter/@InfoGujarat )
SHARE

അഹമ്മദാബാദ് ∙ 36–ാം ദേശീയ ഗെയിംസ് മത്സരങ്ങൾ‌ക്ക് തുടക്കമായപ്പോൾ ആദ്യ സ്വർണം ആതിഥേയരായ ഗുജറാത്തിന്. ടേബിൾ ടെന്നിസ് പുരുഷ ടീം ഇനത്തിൽ ഡൽഹിയെ തോൽപിച്ചാണ് ഗുജറാത്ത് ജേതാക്കളായത്. വനിതാ ടീം വിഭാഗം ഫൈനലിൽ‌ ബംഗാളിനെ തോൽപിച്ച് മഹാരാഷ്ട്രയും സ്വർണം നേടി. ടേബിൾ ടെന്നിസ് മത്സരത്തിന് കേരളം യോഗ്യത നേടിയിരുന്നില്ല. 

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം 29ന് ആണെങ്കിലും ടേബിൾ ടെന്നിസ് മത്സരം നേരത്തേ നടത്തുകയായിരുന്നു. നെറ്റ്ബോൾ മത്സരങ്ങൾ 26ന് ആരംഭിക്കും. നെറ്റ്‌ബോളിൽ മത്സരിക്കുന്ന കേരള ടീം ഇന്നലെ ഗുജറാത്തിലേക്കു യാത്ര തിരിച്ചു.

ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം 29നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. അത്‍ലറ്റിക്സ് 30 മുതൽ ഒക്ടോബർ 4 വരെ ഗാന്ധിനഗറിൽ നടക്കും. 

English Summary: National games 2022, Gujarat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}