ദേശീയ ഗെയിംസ്: കേരളത്തെ ശ്രീശങ്കർ നയിക്കും

m-sreeshankar-1
ശ്രീശങ്കർ
SHARE

അഹമ്മദാബാദ്∙ ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ കേരളത്തിന്റെ പതാകയേന്താൻ ഒളിംപ്യൻ എം. ശ്രീശങ്കർ. 436 കായികതാരങ്ങൾ ഉൾപ്പെട്ട കേരള ടീമിനെ ശ്രീശങ്കർ നയിക്കും. 123 അംഗ ഒഫീഷ്യൽസ് അടക്കം 559 അംഗ സംഘമാണു കേരളത്തിൽ നിന്നു ഗെയിംസിൽ പങ്കെടുക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ്, വഡോദര, ഭാവ്നഗർ, രാജ്കോട്ട്, സൂറത്ത് എന്നിവിടങ്ങളിലെ വേദികളിൽ കേരള ടീം മത്സരങ്ങളിൽ പങ്കെടുക്കും.

ടേബിൾ ടെന്നിസ് അടക്കം ഏതാനും ഇനങ്ങൾക്കു തുടക്കമായെങ്കിലും 29ന് ആണ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം. 36 മത്സരയിനങ്ങളിൽ 26ലും കേരളം മത്സരിക്കുന്നുണ്ട്. അത്‌ലറ്റിക്സ്, നീന്തൽ, ആർച്ചറി, ബാഡ്മിന്റൻ, സൈക്ലിങ്, നെറ്റ്ബോൾ, റഗ്ബി, ഖോഖോ, റോളർ സ്കേറ്റിങ്, വെയ്റ്റ് ലിഫ്റ്റിങ്, ഫെൻസിങ്, ഗുസ്തി, ജിംനാസ്റ്റിക്സ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, ബോക്സിങ്, സോഫ്റ്റ്ബോൾ, സോഫ്റ്റ് ടെന്നിസ്, ജൂഡോ, വുഷു, ട്രയാത്‍ലൻ, കനോയിങ് ആൻഡ് കയാക്കിങ്, സ്ക്വാഷ്, വോളിബോൾ എന്നിവയ്ക്കാണു കേരള താരങ്ങൾ യോഗ്യത നേടിയത്.

ഒളിംപ്യൻ വി. ദിജുവാണ് കേരള ടീമിന്റെ സംഘത്തലവൻ (ചെഫ് ഡി മിഷൻ). കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി പി. അനിൽ കുമാർ, അത്‍ലറ്റിക് അസോസിയേഷൻ അംഗം ഡോ. സ്റ്റാലിൻ റാഫേൽ, റഗ്ബി അസോസിയേഷൻ സെക്രട്ടറി ആർ. ജയകൃഷ്ണൻ എന്നിവരാണു ഡപ്യൂട്ടി ചെഫ് ഡി മിഷൻ.

Content Highlights: National Games, Sreeshankar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA