ADVERTISEMENT

നീമാനെതിരായ കളിയിൽനിന്നു പിൻമാറിയതിനു വിശദീകരണവുമായി ലോക ചെസ് ചാംപ്യൻ

മിസോറി (യുഎസ്) ∙ അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഹാൻസ് നീമാൻ ചെസ് ചാംപ്യൻഷിപ്പുകളിൽ സ്ഥിരം ചതിപ്രയോഗം നടത്തുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസൻ രംഗത്തെത്തി. പരസ്യമായി കുറ്റം സമ്മതിച്ച സന്ദർഭങ്ങളെക്കാൾ കൂടുതലാണ് നീമാൻ നടത്തിയ ചതികളെന്നു കാൾസൻ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. സ്വിൻക് ഫീൽഡ് കപ്പ് 3–ാം റൗണ്ടിൽ നീമാനോടു തോറ്റശേഷം, പിൻമാറിയതിന്റെയും ജൂലിയസ് ബെയർ ജനറേഷൻ കപ്പിൽ നീമാനെതിരായ കളി തുടരാതെ പരാജയം സമ്മതിച്ചതിന്റെയും വിശദീകരണവുമായാണ് കാൾസന്റെ പ്രസ്താവന. സ്വിൻക്ഫീൽഡ് കപ്പിൽ വൈൽഡ് കാർഡ് എൻട്രിയായി നീമാനെ ഉൾപ്പെടുത്താൻ തീരുമാനിച്ചപ്പോൾതന്നെ വിട്ടുനിൽക്കാൻ ആലോചിച്ചിരുന്നെന്നും എന്നാൽ പിന്നീട് കളിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും കാൾസൻ പറയുന്നു. പന്ത്രണ്ടും പതിനാറും വയസ്സുള്ളപ്പോൾ ഓൺലൈൻ കളികളിൽ കംപ്യൂട്ടറിന്റെ സഹായം തേടിയെന്ന നീമാന്റെ കുറ്റസമ്മതം ആത്മാർഥതയില്ലാത്തതാണ്. പിന്നീടും നീമാൻ അത്തരം ചെയ്തികൾ തുടർന്നിട്ടുണ്ടെന്നും ചെസ് രംഗത്തെ അമേരിക്കൻ താരത്തിന്റെ വളർ‌ച്ച സംശയാസ്പദമാണെന്നും കാൾസൻ ആരോപിച്ചു.

charvi
ശുഭി, സഫിൻ, ചാർവി

നീമാനുമായി ചെസ് കളിക്കാൻ തയാറല്ലെന്നും ചെസിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ചതിപ്രയോഗങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യമാണെന്നും പറഞ്ഞാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്. കാൾസനെ അനുകൂലിച്ച് ഒട്ടേറെ കളിക്കാരും രംഗത്തെത്തിയിട്ടുണ്ട്.

 

ശുഭിയും ചാർവിയും ലോക ചാംപ്യൻമാർ

 

ബാതുമി (ജോർജിയ) ∙ ലോക കെഡറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ അണ്ടർ 12 വിഭാഗത്തിൽ ഗാസിയാബാദിൽനിന്നുള്ള ശുഭി ഗുപ്തയും അണ്ടർ 8 വിഭാഗത്തിൽ കർണാടകയിൽനിന്നുള്ള ചാർവി അനിൽകുമാറും കിരീടം നേടി. അണ്ടർ 8 ഓപ്പൺ വിഭാഗത്തിൽ മലയാളിയായ സഫിൻ സഫറുല്ലഖാൻ വെങ്കലം നേടി. കൊല്ലം സ്വദേശികളായ സഫറുല്ലഖാന്റെയും ഷംനയുടെയും മകനായ സഫിൻ ദുബായിലാണ് താമസം. 11 റൗണ്ടുകളിൽനിന്ന് 9 പോയിന്റുമായാണ് സഫിന്റെ നേട്ടം. മാലദ്വീപിൽ വച്ചു നടന്ന വെസ്റ്റേൺ ഏഷ്യ ചാംപ്യൻഷിപ്പിൽ അണ്ടർ 8 വിഭാഗത്തിൽ ഇന്ത്യയ്ക്കായി സഫിൻ മൂന്നു സ്വർണം നേടിയിരുന്നു.

 

English Summary: Magnus carlsen breaks his silence on chess cheating scandal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com