വരുന്നു, ഭാരത് ഗ്രാൻപ്രി

moto-gp
SHARE

രാജ്യാന്തര ബൈക്ക് റേസായ മോട്ടോ ജിപിയുടെ 2023 സീസണു ചരിത്രത്തിൽ ആദ്യമായി ഇന്ത്യ വേദിയാകും. ‘ഭാരത് ഗ്രാൻപ്രി’ എന്ന പേരിൽ അടുത്ത വർഷം സെപ്റ്റംബർ 24ന് ഇന്ത്യയിൽ മത്സരിക്കുമെന്ന് മോട്ടോ ജിപി ഔദ്യോഗികമായി അറിയിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ ബുദ്ധ് ഇന്റർനാഷനൽ സർക്യൂട്ടിലാണു മത്സരങ്ങൾ നടക്കുക. ഇന്ത്യൻ റേസ് പ്രമോട്ടർമാരായ ഫെയർസ്ട്രീറ്റ് സ്പോർട്സുമായി 7 വർഷത്തെ കരാറിനാണ് ധാരണയായത്.

2023 സീസണിൽ ആകെ 21 ഗ്രാൻപ്രികളാണുള്ളത്. ഇതിൽ ഇന്ത്യയെ കൂടാതെ കസഖ്സ്ഥാനെയും പുതിയ വേദിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

2011 മുതൽ 2013 വരെ തുടർച്ചയായി മൂന്നു തവണ ഫോർമുല വൺ കാറോട്ട മത്സരം ബുദ്ധ് സർക്യൂട്ടിൽ നടന്നിരുന്നു. പിന്നീട് പ്രധാന രാജ്യാന്തര മത്സരങ്ങൾ നടന്നിട്ടില്ല. സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് ഫോർമുല വൺ രാജ്യം വിട്ടത്. 5.125 കിലോമീറ്ററുള്ള സർക്യൂട്ട് മോട്ടോ ജിപിക്കു യോജിച്ചതാക്കി മാറ്റും. മാർച്ച് 26ന് ആണ് 2023 സീസൺ ആരംഭിക്കുന്നത്. ‌

English Summary: MotoGP to Race in India from 2023 with Bharat Grand Prix

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA