പൊന്നിന്റെ ആരാധിക!‌

HIGHLIGHTS
  • ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിന് 2 സ്വർണം, 2 വെള്ളി, 2 വെങ്കലം
  • ഇന്നലെ കേരളം സ്വന്തമാക്കിയ ഏക വ്യക്തിഗത സ്വർണ മെഡൽ മഹാരാഷ്ട്ര സ്വദേശി രാധികയിലൂടെ
radhika-prakash
രാധിക പ്രകാശ് ആവതി മെഡലുമായി.
SHARE

ഇരുപത്തിയഞ്ചുകാരി രാധിക പ്രകാശ് ആവതി ഫെൻസിങ് ഫോയിൽ വിഭാഗത്തിൽ കേരളത്തിനു സമ്മാനിച്ചത് പഞ്ചസാര മധുരമുള്ളൊരു സ്വർണം. മഹാരാഷ്ട്ര സാങ്‌ലിയിലെ കരിമ്പുകർഷകരുടെ കുടുംബത്തിൽ ജനിച്ചു വളർന്ന രാധിക കേരളത്തിന്റെ വളർത്തുമകളാണ്. 13–ാം വയസ്സിൽ ഫെൻസിങ് പഠിക്കാനായി കേരളത്തിലെത്തിയ രാധിക, പഠനം പൂർത്തിയാക്കി ജോലി നേടിയിട്ടും കേരളത്തെ കൈവിട്ടില്ല. ഗെയിംസിൽ മത്സരിച്ചതും കേരളത്തിനു വേണ്ടി തന്നെ. 

സാങ്‍ലി സ്വദേശികളായ പ്രകാശ് ആവതി – രേഖ ദമ്പതികളുടെ മകളാണ് രാധിക.  കുടുംബം പരമ്പരാഗതമായി കരിമ്പുകൃഷിക്കാരാണ്. സാങ്‌ലിയിൽ  പഠിച്ചുകൊണ്ടിരുന്ന സ്കൂളിൽ ഫെൻസിങ് ആയോധനകലയുടെ ഒരു പ്രദർശന മത്സരം നടന്നതു നേരിൽക്കണ്ടാണ് രാധിക ഫെൻസിങ്ങിന്റെ ആരാധികയായത്. തലശേരി സായി സെന്ററിൽ നടന്ന സിലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അച്ഛനൊപ്പം കേരളത്തിലെത്തുമ്പോൾ രാധികയ്ക്കു പ്രായം 13. മറുനാട്ടിലെ ഭക്ഷണത്തോടും ഭാഷയോടും പൊരുത്തപ്പെടാൻ കഴിയാതെ രാധിക വലഞ്ഞു. അപ്പോഴും ഫെൻസിങ് എന്ന മോഹം ഉപേക്ഷിക്കാൻ കൂട്ടാക്കിയില്ല. 

കേരളത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ എല്ലാം എളുപ്പമായി. കേരളത്തിലെ തനതു ഭക്ഷണങ്ങളോടും ഭാഷയോടുമൊക്കെ രാധിക ഇഷ്ടത്തിലായി. ഇതിനിടെ ഫെൻസിങ്ങിൽ ലോകമറിയുന്ന താരമായി ഉയർന്ന‍ിരുന്നു. 25 രാജ്യാന്തര മത്സരങ്ങൾ ഇതിനകം പൂർത്തിയാക്കി. കോമൺവെൽത്ത് ഗെയിംസിൽ മിക്സഡ് ടീം ഇനത്തിൽ സ്വർണം നേടിയത് രാധിക ഉൾപ്പെടുന്ന ടീമാണ്. ഏഷ്യൻ സീനിയർ, ലോക സീനിയർ ചാംപ്യൻഷിപ്പ‍ുകളിൽ മികച്ച പ്രകടം കാഴ്ചവയ്ക്കാനായി. 

മണിപ്പൂരിന്റെ അനിതാ ദേവിയെ 15–12നു തോൽപിച്ചാണ് ദേശീയ ഗെയിംസിലെ രാധികയുടെ സ്വർണനേട്ടം. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഓഫിസിൽ ക്ലാർക്ക് ആണ് രാധിക.

English Summary: Kerala fencing player wins gold in National Games

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA