സർവീസസിന്റെ സ്വർണം,കേരളത്തിന്റെ അജ്മൽ

ajmal-national-games
ദേശീയ ഗെയിംസ് 400 മീറ്ററിൽ സ്വർണം നേടിയ വി. മുഹമ്മദ് അജ്മൽ
SHARE

അഹമ്മദാബാദ് ∙ കല്ലടിയിൽ ഓട്ടം പഠിച്ച ‘കില്ലാടി’ക്ക് ദേശീയ ഗെയിംസ് 400 മീറ്ററിൽ സ്വർണം. സർവീസസ് താരമായ പാലക്കാട് തച്ചങ്ങാട് മാരായമംഗലം വാരിയത്തൊടി വി. മുഹമ്മദ് അജ്മൽ (24) ആണ് മലയാളികൾക്ക് അഭിമാനമേകുന്ന നേട്ടം കൈവരിച്ചത്. 46.29 സെക്കൻഡിലാണ് അജ്മൽ ഫിനിഷ് ചെയ്തത്.  

കുഞ്ഞാലി–ആസിയ ദമ്പതികളുടെ 5 മക്കളിൽ നാലാമനാണ് അജ്മൽ.    കല്ലടി എച്ച്എസ്എസിലെ പരിശീലനമാണ് അത്‍ലറ്റിക്സിൽ ഉയരങ്ങളിലേക്കു നയിച്ചത്. കോതമംഗലം എംഎ കോളജിലെ പരിശീലനകാലം ദേശീയ താരമായി അജ്മലിനെ ഉയർത്തി. തെലങ്കാനയിൽ നടന്ന ഓപ്പൺ നാഷനൽസിൽ സ്വർണം നേടി. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ റിലേ ടീമിൽ അംഗമായി. 

English Summary: National Athletics C'ships: Mohammad Ajmal won gold

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA