ദ്യുതിയും ഹിമയും വീണു; ജ്യോതി, അംലൻ വേഗതാരങ്ങൾ

national-games-100m
വനിതകളുടെ 100 മീറ്റർ ഫൈനലിൽ ആന്ധ്രയുടെ താരം ജ്യോതി യാരാജി (താഴെ) സ്വർണം നേടുന്നു: ചിത്രം: വിഷ്‌ണു വി. നായർ∙മനോരമ
SHARE

അഹമ്മദാബാദ് ∙ ദേശീയ, രാജ്യാന്തര ചാംപ്യൻമാരായ ദ്യുതി ചന്ദും ഹിമ ദാസും മത്സരിച്ച വനിതാവിഭാഗം 100 മീറ്ററിൽ സ്വർണം നേടി ആന്ധ്രയുടെ താരം ജ്യോതി യാരാജി മീറ്റിന്റെ വേഗതാരമായി. 11.51 സെക്കൻഡിലാണ് ജ്യോതിയുടെ ഫിനിഷിങ്. 11.74 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഹിമ ദാസ് ഏഴാം സ്ഥാനത്തായി. 11.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത ദ്യുതി ആറാം സ്ഥാനത്തും. ഹർഡിൽസിലെ ദേശീയ റെക്കോർഡ് ജേതാവായ ജ്യോതി 100 മീറ്ററിലേക്കു മാറിയപ്പോൾ നേടിയതു മിന്നും ജയം. പുരുഷ വിഭാഗത്തിൽ അസമിന്റെ അംലൻ ബൊർഗോഹനാണു വേഗതാരം. 10.38 സെക്കൻഡിലാണ് അംലന്റെ ഫിനിഷിങ്.

English Summary: National Games: Amlan Borgohain and Jyothi Yarraji emerge fastest man and woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}