ADVERTISEMENT

അഹമ്മദാബാദ് ∙ ഒരേയൊരു ചാട്ടം. അതിൽ കുറിച്ച ദൂരം എം. ശ്രീശങ്കറിനു സമ്മാനിച്ചതു വെള്ളി. അടുത്ത ശ്രമത്തിൽ സ്വർണത്തിലേക്കു ചാടാനുള്ള ശ്രീശങ്കറിന്റെ ശ്രമത്തിനു പേശിവലിവ് വില്ലനായപ്പോൾ കേരളത്തിനു നഷ്ടമായത് ഉറച്ച സ്വർണം. പുരുഷവിഭാഗം ലോങ്ജംപിൽ 7.93 മീറ്റർ ചാടിയാണു ശ്രീശങ്കർ വെള്ളി നേടിയത്. ആറാമത്തെ ചാട്ടത്തിൽ 7.92 മീറ്റർ ചാടിയ മുഹമ്മദ് അനീസ് യഹിയ കേരളത്തിനു വെങ്കലവും സമ്മാനിച്ചു. 400 മീറ്റർ ഓട്ടത്തിലെ ദേശീയ റെക്കോർഡ് ജേതാവ് മുഹമ്മദ് അനസ‍ിന്റെ സഹോദരനാണ് അനീസ്. തമിഴ്നാടിന്റെ ജെസ്വിൻ ആൽഡ്രിൻ 8.26 മീറ്റർ ചാടി ഗെയിംസ് റെക്കോർഡോടെ സ്വർണം നേടി. 

8.36 മീറ്ററിൽ മികച്ച ദൂരം കുറിച്ചിട്ടുള്ള ശ്രീശങ്കറിലൂടെ ദേശീയ ഗെയിംസിൽ സ്വർണത്തിൽ കുറഞ്ഞതൊന്നും കേരളം ലക്ഷ്യമിട്ടിരുന്നില്ല. ആദ്യ ചാട്ടം തന്നെ 7.93 പിന്നിട്ടപ്പോൾ ശ്രീശങ്കറിനു വലിയ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ, രണ്ടാമത്തെ ശ്രമം പിറ്റിലേക്കു ലാൻഡ് ചെയ്യും മുൻപു തന്നെ ശ്രീശങ്കർ ഒരു കാൽ ഉയർത്തിപ്പിടിച്ചിരുന്നു.  ഒരു ശ്രമം കൂടി നടത്താൻ ശ്രീശങ്കർ ഒരുക്കമ‍ായിരുന്നെങ്കിലും ‌വേദിക്കരികിലുണ്ടായിരുന്ന പിതാവ് കെ.എസ്. മുരളി പിന്തിരിപ്പിച്ചു.    ശ്രീശങ്കറിന് 4 മുതൽ 6 ആഴ്ച വരെ വിശ്രമം വേണ്ടി വരുമെന്നാണ് സൂചന.വെങ്കലം നേടിയ മുഹമ്മദ് അന‍ീസ് കേരള പൊലീസിൽ ഹവിൽദാറാണ്. കൊല്ലം നിലമേൽ മുളയിടം അനസ് മൻസിലിൽ ഷീനയുടെ മകനാണ്. 

English Summary: National Games: Shree Shankar won Silver in Long Jump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com