തുഴയുടെ പൊന്നുമട!

HIGHLIGHTS
  • പുന്നമട സായ് സെന്ററിലെ തുഴച്ചിൽ സംഘത്തിലൂടെ കേരളത്തിനു സ്വർണം
national-games
വനിതാ വിഭാഗം തുഴച്ചിൽ കോക്സ്‍ലസ് ഫോർ വിഭാഗത്തിൽ സ്വർണം നേടിയ കേരളത്തിന്റെ റോസ് മരിയ ജോഷി, കെ.ബി. വർഷ, പി.ബി.അശ്വതി, വി.എസ്.മീനാക്ഷി എന്നിവർ. ചിത്രം: മനോരമ
SHARE

അഹമ്മദാബാദ് ∙ സബർമതി നദിയിലെ ഫിനിഷിങ് പോയിന്റിലേക്കു ചുണ്ടൻ വള്ളത്തിന്റെ വീറോടെ പാഞ്ഞെത്തിയ ബോട്ടിലിരുന്നു കേരളത്തിന്റെ തുഴച്ചിൽസംഘം പറയാതെ പറഞ്ഞു, ‘പുന്നമടയെന്നാൽ സുമ്മാവാ’! ആലപ്പുഴ പുന്നമട സായ് സെന്ററിലെ വി.എസ്. മീനാക്ഷി, പി.വി. അശ്വതി, കെ.ബി. വർഷ, റോസ്മരിയ ജോഷി എന്നിവരടങ്ങിയ തുഴച്ചിൽ സംഘം കേരളത്തിനു സമ്മാനിച്ചതു സ്വർണം. കോക്സ്‍ലസ് ഫോർ ഇനത്തിൽ 07:01:1 മിനിറ്റിലാണ് ഇവർ സ്വർണം കുറിച്ചത്. 

കൈനകരി തോട്ടുവാത്തല വെളുത്തേടം ശ്രീകുമാർ – രജനി ദമ്പതികളുടെ മകളാണു മീനാക്ഷി. ജലഗതാഗത വകുപ്പിൽ ബോട്ട് ഡ്രൈവറാണ് ശ്രീകുമാർ. പാലാ ചേർപ്പുങ്കൽ താണിക്കക്കുന്നേൽ ജോഷി സെബാസ്റ്റ്യന്റെയും രശ്മിയുടെയും മകളാണ് റോസ്മരിയ ജോഷി. ആലപ്പുഴ കൈനകരി സ്വദേശി ബൈജുവിന്റെയും കുമാരിയുടെയും മകളാണ് വർഷ. അശ്വതി കണ്ണൂർ വള്ളിത്തോട് കിളിയന്തറ പടിഞ്ഞാറെയിൽ ദിനേശ് ബാബുവിന്റെയും കൃഷ്ണകുമാരിയുടെയും മകളാണ്.

English Summary: SAI boat rowers wins gold in National Games 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}