ADVERTISEMENT

നീന്തൽക്കുളത്തിൽ സജൻ പ്രകാശിന്റെ അസാന്നിധ്യവും അത്‌ലറ്റിക്സ് ട്രാക്കിലെ കൊടുംചൂടും മെഡൽ പ്രതീക്ഷകളിൽ വിളർച്ചയുണ്ടാക്കിയെങ്കിലും 7 മെഡലുകൾ നേടി ദേശീയ ഗെയിംസിൽ കേരളം കുഴഞ്ഞുവീഴാതെ പിടിച്ചുനിൽക്കുന്നു. 9 സ്വർണവും 11 വെള്ളിയും 6 വെങ്കലവുമക്കം 26 മെഡലുകളുള്ള കേരളം 9–ാം സ്ഥാനത്താണ്. സർവീസസാണ് ഒന്നാമത്.

mareena
മറീന ജോർജ് (വെള്ളി, ഹെപ്റ്റാത്തലൻ), ശ്രുതിലക്ഷ്മി (വെങ്കലം, ലോങ്ജംപ്)

തുഴച്ചിലിൽ കോക്സ് 8 വിഭാഗത്തിൽ  വനിതാ ടീമും ലോങ്ജംപിൽ നയന ജയിംസും നേടിയ സ്വർണ മെഡലുകളാണ് ഇന്നലെ കേരളത്തെ കാത്തത്. ഏറെ പ്രതീക്ഷയോടെ കാത്ത ബാഡ്മിന്റനിൽ ഫൈനലിൽ തോറ്റതോടെ മെഡൽ വെള്ളിയിലൊതുങ്ങി. ഹെപ്റ്റാത‌്‌ലനിൽ മറീന ജോർജും ബാഡ്മിന്റനിൽ എച്ച്.എസ്. പ്രണോയ് നയിച്ച സംഘവും വെള്ളി സ്വന്തമാക്കി. 

kanakala
ഫെൻസിങ് ഫോയിൽ ടീം വെള്ളി: വി.പി. കനകലക്ഷ്മി, രാധിക പ്രകാശ് ആവതി, ഐശ്വര്യ ജി. നായർ, എസ്.ജി. ആർച്ച എന്നിവർ.

ഉദരപേശികളിലെ വേദന കടുത്തതോടെയാണു നീന്തൽക്കുളത്തിൽ കേരളത്തിന്റെ ഇന്നലത്തെ പ്രതീക്ഷകൾ വാടിയത്. ഇന്നും സജന്റെ പങ്കാളിത്തം സംശയത്തിലാണ്. ഫെൻസിങ് ഫോയിൽ ടീം ഇനത്തിൽ എസ്.ജെ. ആർച്ച, ഐശ്വര്യ ജി. നായർ, രാധിക പി. ആവതി, വി.പി. കനകലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് വെള്ളി നേടിയത്. 45–41ന് മണിപ്പൂരിനോടാണു കേരളം തോറ്റത്. ബാസ്കറ്റ്ബോളിൽ സ്റ്റെഫി നിക്സൺ, വി.ജെ. ജയലക്ഷ്മി, റിയ ജിനേന്ദ്രൻ, മിന്നു മരിയ ജോയ് എന്നിവരടങ്ങുന്ന സംഘം വെള്ളി നേടി.

badminton
ബാഡ്മിന്റൻ ടീം വെള്ളി: ട്രീസ, ആൻഡ്രിയ, ആരതി, മെഹ്റീൻ, ഗൗരികൃഷ്ണ, എച്ച്.എസ്.പ്രണോയ്, അർജുൻ, ശങ്കർപ്രസാദ്, രവി കൃഷ്ണ എന്നിവർ.

ലോങ്ജംപിൽ നയന ജയിംസ് 6.33 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ 6.24 മീറ്റർ ചാടി എൽ. ശ്രുതിലക്ഷ്മി കേരളത്തിനു വെള്ളി സമ്മാനിച്ചു. പ്രണോയ് നയിച്ച കേരള ടീം 3–0ന് ആണു ബ‍ാഡ്മിന്റൻ ടീം ഫൈനലിൽ വെള്ളി നേടിയത്. തെലങ്കാനയോടാണു കേരളം തോറ്റത്. പ്രണോയിക്കൊപ്പം ടി.ആർ. ഗൗരീകൃഷ്ണ, എം.ആർ.അർജുൻ, ശങ്കർപ്രസാദ്, രവികൃഷ്ണ, മെഹ്റീൻ, ആരതി, തെരേസ, ആൻഡ്രിയ എന്നിവർ പോരാടി.  അത്‌ലറ്റിക്സ് മത്സരങ്ങൾ ഇന്നു സമാപിക്കും. 

boat
തുഴച്ചിൽ കോക്സ് 8 സ്വർണം: ആര്യ ഡി. നായർ, വി.എസ്. മീനാക്ഷി, പി.ബി. അശ്വതി, കെ.ബി. വർഷ, റോസ്മരിയ ജോഷി, വി.ജെ. അരുന്ധതി, ഡി. ദേവപ്രിയ, അലീന ആന്റോ, എ. ആർച്ച എന്നിവർ.

 

English Summary: National games; Kerala on 9th position

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com