കൊച്ചി∙ കടവന്ത്ര റീജനൽ സ്‌പോർട്‌സ് സെന്ററിൽ നടക്കുന്ന ദേശീയ ബാസ്‌കറ്റ് ബോൾ ലീഗിൽ (ഐഎൻബിഎൽ) കൊച്ചി ടൈഗേഴ്‌സിനു തുടർച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന കടുത്ത പോരാട്ടത്തിൽ അവർ ചെന്നൈ ഹീറ്റിനെ തോൽപിച്ചു (78-73). ഇന്നു ഡൽഹി ഡ്രിബ്ലേഴ്സാണു കൊച്ചിയുടെ എതിരാളികൾ.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ചണ്ഡിഗഡ് വാരിയേഴ്സ് മുംബൈ ടൈറ്റൻസിനെയും (101–72), ബെംഗളൂരു കിങ്സ് ഡൽഹി ഡ്രിബ്ലേഴ്സിനെയും (109–106) തോൽപിച്ചു. ഇന്നത്തെ മത്സരങ്ങൾ ഉച്ചയ്ക്കു 2നു തുടങ്ങും. പ്രവേശനം സൗജന്യം. 20വരെയാണു കൊച്ചിയിലെ മത്സരങ്ങൾ.