ന്യൂഡൽഹി ∙ ഇന്ത്യൻ താരങ്ങളായ അർജുൻ എരിഗാസി, ഡി. ഗുകേഷ്, വിദിത് സന്തോഷ് ഗുജറാത്തി എന്നിവർ എയിംചെസ് റാപിഡ് ചെസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി. ക്വാർട്ടറിൽ അർജുൻ ലോക ചാംപ്യൻ മാഗ്നസ് കാൾസനെയും ഗുകേഷ് റിച്ചാർഡ് റാപ്പോർട്ടിനെയും വിദിത് യാൻ ക്രിസ്റ്റോഫ് ഡ്യൂഡയെയും നേരിടും. പ്രാഥമിക റൗണ്ടുകളിൽ അർജുനും ഗുകേഷും മാഗ്നസ് കാൾസനെ കീഴടക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ വിജയത്തോടെ ലോക ചാംപ്യനെ അട്ടിമറിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരവുമായി പതിനാറുകാരൻ ഗുകേഷ്.
നേരത്തേ, 2022 ഫെബ്രുവരിയിൽ എയർ തിങ് മാസ്റ്റേഴ്സ് റാപിഡ് ടൂർണമെന്റിന്റെ എട്ടാം റൗണ്ടിൽ തമിഴ്നാട്ടുകാരനായ ആർ. പ്രഗ്നാനന്ദയും മാഗ്നസിനെ തോൽപിച്ചിരുന്നു.എയിംചെസ് റാപിഡിന്റെ ഏഴാംറൗണ്ടിലായിരുന്നു മാഗ്നസിനെതിരെ അർജുന്റെ വിജയം. ഒൻപതാം റൗണ്ടിൽ ഡി. ഗുകേഷും മാഗ്നസിനെ വീഴ്ത്തിയതോടെ ഈ വർഷം ലോക ചാംപ്യനെ അട്ടിറിക്കുന്ന ഇന്ത്യൻ താരങ്ങൾ മൂന്നായി.
Content Highlight: Aimchess Rapid