ജോഹർ കപ്പ് ഹോക്കി: ഇന്ത്യയ്ക്ക് കിരീടം

Hockey AFP
SHARE

ജോഹർ (മലേഷ്യ)∙ സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റിൽ ഇന്ത്യയ്ക്കു കിരീടം. ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ ഇന്ത്യ 5–4ന് തോൽപിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും 1–1ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. ജോഹർ കപ്പിൽ ഇന്ത്യയുടെ മൂന്നാം കിരീടമാണിത്. 2014ലാണ് അവസാനമായി ജേതാക്കളായത്. 

മത്സരത്തിന്റെ 14–ാം മിനിറ്റിൽ സുദീപിലൂടെ ഇന്ത്യ ലീഡെടുത്തെങ്കിലും 29–ാം മിനിറ്റിൽ ജാക്ക് ഹോളണ്ടിലൂടെ ഓസ്ട്രേലിയ സമനില പിടിച്ചു. തുടർന്ന് ലഭിച്ച അവസരങ്ങൾ ഇരു ടീമുകളും പാഴാക്കിയതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടു. ഷൂട്ടൗട്ടിൽ 3–3 സമനില തുടർന്നതോടെ മത്സരം സഡൻ ഡെത്തിലേക്കു കടന്നു. ഓസ്ട്രേലിയൻ താരം ജോഷ്വയുടെ അഞ്ചാം ഷോട്ട് ഗോൾകീപ്പർ മോഹിത് കുമാർ‌ തടുത്തിട്ടതോടെയാണ് ഇന്ത്യ വിജയമുറപ്പിച്ചത്. 

Content Highlight: India defeats Australia to win Johor Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS