ഹാമിൽട്ടനെ ഒതുക്കി വേർസ്റ്റപ്പന്റെ ‘ചതി’; കോടിപ്പിഴയിൽ ഒതുങ്ങില്ല മെഴ്‌സിഡീസ് ദുഃഖം

Mail This Article
×
രണ്ടാഴ്ചയായി എഫ് വൺ ലോകം ഉറ്റുനോക്കിയിരുന്ന വലിയൊരു പ്രശ്നത്തിനാണ് നിർണായക തീരുമാനമായിരിക്കുന്നത്. 2021 സീസണിൽ, കാർ നിർമിക്കാൻ അനുവദനീയമായതിൽ കൂടുതൽ പണം ചെലവിട്ടതിനു റെഡ് ബുള്ളിനു പിഴ വിധിക്കുമെന്ന് എഫ്ഐഎ (ഇന്റർനാഷനൽ ഓട്ടമോട്ടിവ് ഫെഡറേഷൻ) മുന്നറിയിപ്പ് നൽകിയിരുന്നു. പിഴ ഏതു രൂപത്തിലാകും എന്നതിനെക്കുറിച്ചു പല അഭ്യൂഹങ്ങളും വന്നു. നിയമലംഘനം നടത്തിയ റെഡ് ബുള്ളിന്റെ ചാംപ്യൻഷിപ് റദ്ദാക്കണമെന്നായിരുന്നു എതിർ ടീമിന്റെ വാദം. മാക്സ് വേർസ്റ്റപ്പന്റെ കന്നിക്കിരീടത്തെയാണ് അവർ ലക്ഷ്യമിട്ടത്. അതിലൂടെ മെഴ്‌സിഡീസ് താരം ലൂയിസ് ഹാമിൽട്ടനു, കൈവിട്ട എട്ടാം കിരീടം തിരിച്ചു പിടിക്കാമെന്നും. കഴിഞ്ഞ സീസണിൽ അബുദാബിയിൽ ചെയ്തതു പോലെ മറ്റൊരു അബദ്ധം ഏതായാലും ഫെഡറേഷൻ ആവർത്തിച്ചില്ല. റെഡ് ബുള്ളിന് 70 ലക്ഷം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.