ഈ വർഷത്തെ ഖേൽരത്‌ന പുരസ്കാരം ശരത് കമലിന്; പ്രണോയിക്കും എൽദോസിനും അർജുന

sharath-kamal-eldhose-paul-prannoy
ഖേൽരത്‌ന പുരസ്കാരം നേടിയ ശരത് കമൽ, അർജുന പുരസ്കാരം നേടിയ മലയാളി താരങ്ങളായ എൽദോസ് പോൾ, എച്ച്.എസ്.പ്രണോയ് എന്നിവർ (ഫയൽ ചിത്രങ്ങൾ)
SHARE

ന്യൂഡൽഹി ∙ ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്കാരത്തിന് ടേബിൾ ടെന്നിസ് താരം ശരത് കമൽ അർഹനായി. ഈ വർഷം ബിർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ശരത് കമൽ നാലു മെഡലുകൾ നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മലയാളി താരം എൽദോസ് പോൾ, ബാഡ്മിന്റൻ താരം എച്ച്.എസ്. പ്രണോയ് എന്നിവർക്ക് അർജുന പുരസ്കാരം ലഭിച്ചു.

അർജുന‍ പുരസ്കാര ജേതാക്കൾ

സീമാ പൂനിയ, എൽദോസ് പോൾ, അവിനാഷ് മുകുന്ദ് സേബിൾ (അത്‍ലറ്റിക്സ്), ലക്ഷ്യ സെൻ, എച്ച്.എസ്. പ്രണോയ് (ബാഡ്മിന്റൻ), അമിത് കുമാർ, നിഖാത് സരീൻ (ബോക്സിങ്), ഭക്തി പ്രദീപ് കുൽക്കർണി, ആർ. പ്രഗ്യാനന്ദ (ചെസ്), ദീപ് ഗ്രേസ് എക്ക (ഹോക്കി), സുശീല ദേവ (ജൂഡോ), സാക്ഷി കുമാരി (കബഡി), നയൻ മോനി സൈകിയ (ലോൺ ബോൾ), സാഗർ കൈലാസ്, എളവേനിൽ വാളറിവൻ, ഓംപ്രകാശ് മിതർവാൾ (ഷൂട്ടിങ്), ശ്രീജ അകൂല (ടേബിൾ ടെന്നിസ്), വികാസ് താക്കൂർ (ഭാരോദ്വഹനം), അൻഷു, സരിത (ഗുസ്തി), പർവീൺ (വുഷു), മാനസി ഗിരിചന്ദ്ര ജോഷി, തരുൺ ധില്ലൻ (പാരാ ബാഡ്മിന്റൻ), സ്വപ്നിൽ സഞ്ജയ് പാട്ടീൽ  (പാരാ സ്വിമ്മിങ്), ജെർലിൻ അനിക (ഡെഫ് ബാഡ്മിന്റൻ)

English Summary: Khel Ratna for Achanta Sharath Kamal; HS Prannoy, Eldhose Paul win Arjuna awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗോപാംഗനേ...

MORE VIDEOS