കോവിഡ് സൃഷ്ടിച്ച ഹർഡിലുകൾ

HIGHLIGHTS
  • താരവിചാരം : ഒളിംപ്യൻ കെ.എം.ബീനാമോൾ
beenamol
കെ.എം.ബീനാമോൾ
SHARE

സ്കൂൾ മീറ്റിൽ ഇന്നലെ ഒരു റെക്കോർഡ് മാത്രം. കോവിഡ് നമ്മുടെ കായികതാരങ്ങളുടെ പ്രകടനത്തെ സാരമായി ബാധിച്ചെന്നു വ്യക്തം.മേളയിൽ കുട്ടികൾ കഴിയാവുന്ന നല്ല പ്രകടനം നടത്തുന്നുണ്ട്. പക്ഷേ റെക്കോർഡിലേക്കെത്തുന്ന മികച്ച പ്രകടനങ്ങൾ കുറയുന്നു. ഇതുവരെ 4 റെക്കോർഡുകൾ മാത്രമേ വന്നിട്ടുള്ളൂ. ഉറ്റുനോക്കിയ 100 മീറ്ററിൽ വിജയിച്ച കുട്ടികളിൽ പലരും അവരുടെ മികച്ച പ്രകടനം കാഴ്ചവച്ചപ്പോഴും റെക്കോർഡുകൾ പിറന്നില്ല.

കായിക താരങ്ങളിൽ പലരും കോവിഡ് വന്നു പോയവരാകാം . അതിന്റെ തുടർച്ചയായി ശ്വസന പ്രശ്നമുൾപ്പെടെയുണ്ടാകും. അതെല്ലാം പ്രകടനത്തെ ബാധിക്കും. ഗൗരവമായി പരിശോധിച്ച് പരിഹരിക്കേണ്ട വിഷയമാണിത്. ഇന്നലെ സബ് ജൂനിയർ ഷോട്പുട്ടിൽ മികച്ച വ്യത്യാസത്തിലാണ് കാസർകോട്ടെ പാർവണ റെക്കോർഡ് തിരുത്തിയിരിക്കുന്നത്. പാർവണയുടെയും ആദ്യദിനം റെക്കോർഡ് നേടിയ 2 പെൺകുട്ടികളുടെയും പ്രകടനം പ്രതീക്ഷ തരുന്നതാണ്. 

English Summary : KM Beenamol says Covid affected performance of Athletes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS