ADVERTISEMENT

തിരുവനന്തപുരം ∙ 64–ാമത് സംസ്ഥാന സ്കൂൾ കായികോത്സവം ഇന്നു സമാപിക്കാനിരിക്കെ 2019ൽ കണ്ണൂരിൽ പിടിച്ചെടുത്ത കിരീടം കാക്കുമെന്ന് ഉറപ്പാക്കി പാലക്കാടിന്റെ അശ്വമേധം. 23 ഫൈനലുകൾ ശേഷിക്കെ രണ്ടാം സ്ഥാനക്കാരായ മലപ്പുറത്തെക്കാൾ 96 പോയിന്റുകൾ മുന്നിലാണ് പാലക്കാട്. ഇനിയൊരു അട്ടിമറി സാധ്യത വിദൂരം. മുൻ ചാംപ്യന്മാരായ എറണാകുളം നിലവിൽ ആറാം സ്ഥാനത്താണ്.

സ്കൂൾ തലത്തിൽ പുതിയ ചാംപ്യൻമാരുടെ ഉദയത്തിനും സാധ്യതയേറി. മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസ് ആണ് മുന്നിൽ. പാലക്കാട് കല്ലടി എച്ച്എസ് രണ്ടാം സ്ഥാനത്ത്. നിലവിലെ ചാംപ്യൻമാരായ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് നാലാം സ്ഥാനത്താണ്. ഇന്നലെ അവർക്ക് ഒരു പോയിന്റു മാത്രമാണ് നേടാനായത്. മീറ്റിലെ റെക്കോർഡ് ക്ഷാമം തുടരുകയാണ്. ഇന്നലെ പിറന്നത് രണ്ട് റെക്കോർഡുകൾ മാത്രം.

സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസിലെ ഐശ്വര്യ സുരേഷും (38.16 മീറ്റർ), ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർകോട് കുട്ടമത്ത് ഗവ.എച്ച്എസ്എസിലെ കെ.സി.സെർവനും (50.93 മീറ്റർ) ആണ് റെക്കോർഡ് നേടിയത്. 34.94 മീറ്റർ എന്ന നിലവിലെ റെക്കോർഡ് ഐശ്വര്യ മൂന്നു മീറ്ററിലേറെ വ്യത്യാസത്തിലും 47.13 എന്ന റെക്കോർഡ് സെർവൻ നാലു മീറ്ററോളം വ്യത്യാസത്തിലുമാണ് തിരുത്തിയത്.

പോയിന്റ് നില

ജില്ലാ തലം

പാലക്കാട്– 206
മലപ്പുറം– 110
കോഴിക്കോട്– 73
കോട്ടയം– 68
തൃശൂർ– 65

സ്കൂൾ തലം

ഐഡിയൽ കടകശ്ശേരി, – 53
കല്ലടി എച്ച്എസ് കുമരംപുത്തൂർ, – 41
സെന്റ് ജോസഫ്സ് പുല്ലൂരാംപാറ, – 31
മാർ ബേസിൽ കോതമംഗലം, –31
പറളി എച്ച്എസ്എസ്, – 29
ഗവ.ഫിഷറീസ് എച്ച്എസ്എസ് നാട്ടിക, 26

English Summary : Palakkad leading in 64th State School Sports Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com