ADVERTISEMENT

തിരുവനന്തപുരം ∙ ഒരേസമയം രണ്ടിനങ്ങളിലെ കായിക താരങ്ങളോടു ഏറ്റുമുട്ടിയ ഇ.എസ്. ശിവപ്രിയയ്ക്കു സംസ്ഥാന കായികോത്സവത്തിലെ ആദ്യ ട്രിപ്പിൾ സ്വർണ നേട്ടം. സീനിയർ പെൺ വിഭാഗം ട്രിപ്പിൾ ജംപിലും 100 മീറ്റർ ഹർഡിൽസിലുമാണു നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനി ശിവപ്രിയ ഒരേസമയം മത്സരിച്ചു സുവർണ താരമായത്. നേരത്തെ ലോങ്ജംപിൽ നേടിയ സ്വർണം കൂടിയായപ്പോൾ ട്രിപ്പിൾ തികഞ്ഞു.ട്രിപ്പിൾ ജംപിൽ 3 ചാട്ടങ്ങൾക്കു ശേഷം ഊഴം കാത്തിരിക്കുന്നതിനിടെ ഹർഡിൽസിൽ പങ്കെടുക്കാനുള്ള വിളിയെത്തി. പാസ് പറഞ്ഞ് ശിവപ്രിയ ട്രാക്കിലേക്കോടി. സെക്കൻഡുകളിൽ സ്വർണം നേടിയ ആഹ്ലാദപ്രകടനങ്ങൾക്കൊന്നും നിൽക്കാതെ നേരെ ജംപിങ് പിറ്റിലെത്തി. 

ട്രിപ്പിൾ ജംപിൽ ആദ്യ ചാട്ടത്തിൽ തന്നെ 11:49 മീറ്ററെന്ന മികച്ച ദൂരം കണ്ടെത്തിയിരുന്നു. മറ്റു താരങ്ങൾക്കാർക്കും 11 മീറ്റർ താണ്ടാൻ കഴിഞ്ഞതുമില്ല. മൂന്നാം ചാട്ടത്തിൽ 11:57 മീറ്റർ ദൂരം ചാടി സ്വർണം സുരക്ഷിതമാക്കി. അപ്പോഴാണു ഹർഡിൽസ് മത്സരത്തിനുള്ള അനൗൺസ്മെന്റ് മുഴങ്ങിയത്. ഹർഡിൽസിൽ സ്വർണം നേടിയ ശേഷം ജംപിങ് പിറ്റിലെത്തി ഒരു ചാട്ടം കൂടി ചാടിയെങ്കിലും ദൂരം മെച്ചപ്പെടുത്താനായില്ല. എന്നാൽ സ്വർണം ശിവപ്രിയയ്ക്കൊപ്പം പോകാൻ ജംപിങ് പിറ്റിൽ തയാറെടുത്ത് നിന്നിരുന്നു. തൃശൂർ നാട്ടിക ചെമ്മാപ്പിന്നി ഇയ്യാനി സുധീരന്റെയും ചാന്ദിനിയ‍ുടെയും മകളായ ശിവപ്രിയ.

English Summary : Shivapriya secured Triple Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com