ADVERTISEMENT

തിരുവനന്തപുരം ∙ പാലക്കാടൻ ചൂടിൽ വാടാതെ തളിർത്ത പ്രതിഭകളുടെ കരുത്തിന്റെ തേരോട്ടമായിരുന്നു 64–ാമത് സ്കൂൾ കായികോത്സവത്തിൽ കേരളം കണ്ടത്. പരസ്പരം മത്സരിച്ച് കരുത്തരായ കുമരംപുത്തൂർ കല്ലടി എച്ച്എസും പറളി എച്ച്എസും മുണ്ടൂർ എച്ച്എസുമായിരുന്നു ആ തേരിന്റെ അമരത്ത്. ആദ്യദിനം മുതൽ കിരീട നേട്ടത്തിലേക്ക് എതിരാളികളില്ലാതെ കുതിച്ച പാലക്കാടിന് ഈ മൂന്നു സ്കൂളുകൾ മാത്രം നേടിക്കൊടുത്തത് 119 പോയിന്റ്. രണ്ടാം സ്ഥാനക്കാരായ മലപ്പുറം (149) ഒഴികെ മറ്റെല്ലാ ജില്ലകളുടെയും പോയിന്റ് ഈ മൂന്നു പാലക്കാടൻ സ്കൂളുകൾ ചേർന്നു നേടിയ പോയിന്റിലും കുറവാണ്! 15 സ്വർണവും 14 വെള്ളിയും 7 വെങ്കലവുമാണ് അവരുടെ മാത്രം സമ്പാദ്യം.

താരോദയങ്ങൾ

മലപ്പുറം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതും കോഴിക്കോട് കരുത്ത് കാട്ടിയതും കോട്ടയം വീണ്ടും ശക്തിയാർജിക്കുന്നതും ഈ മീറ്റിന്റെ കാഴ്ചയായി. ചെറുവത്തൂർ കെസി ത്രോസ് അക്കാദമിയുടെ കരുത്തിൽ കാസർകോട് നടത്തിയ മുന്നേറ്റവും ശ്രദ്ധേയമായി. ഏറ്റവും വലിയ നഷ്ടം കഴിഞ്ഞ പതിറ്റാണ്ട് സ്കൂൾ മീറ്റ് അടക്കി ഭരിച്ച എറണാകുളത്തിനാണ്. 

ഐഡിയൽ വിജയം 

തിരുവനന്തപുരം ∙ 15 വർഷത്തിനു മുൻപു മലപ്പുറത്തെ കടകശ്ശേരി ഗ്രാമത്തിൽ നട്ടുനനച്ചു വളർത്തിയ ഒരു തൈ വളർന്നു വലുതായി വന്മരമായി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ആ വന്മരം പടർന്നു പന്തലിച്ചു. അദ്ഭുതത്തോടെ നോക്കിയവരെ നോക്കി അവർ പറഞ്ഞു. ഇതു ഞങ്ങളുടെ അധ്വാനത്തിന്റെ വിജയം. സ്കൂൾ കായികോത്സവത്തിനെത്തിയ ടീമുകളെ ഞെട്ടിച്ചാണു മലപ്പുറം ഐഡിയൽ ഇഎച്ച്എസ് ചാംപ്യന്മാരാകുന്നത്.

2019 സ്കൂൾ കായികോത്സവത്തിൽ സ്വർണ നേട്ടം ഒന്നു മാത്രം. സ്ഥാനം 13. ഇക്കുറി വന്നതു 25 പേരുടെ സംഘം. ടീം കൊയ്തത് 7 സ്വർണവും 9 െവള്ളിയും 4 വെങ്കലവും. മീറ്റിലെ രണ്ടാം ദിനം മുതൽ സ്കൂൾ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മറ്റുള്ളവർക്കു മറികടക്കാനാകുമെന്ന തോന്നലുണ്ടായിരുന്നെങ്കിലും ടീം ആത്മവിശ്വാസത്തിലായിരുന്നെന്നു ടീം മാനേജർ ഷാഫി അമായത്തും പരിശീലകൻ നദീഷ് ചാക്കോയും പറഞ്ഞു. ആദ്യമായാണ് ഒരു അൺ എയ്ഡഡ് സ്കൂൾ ചാംപ്യൻഷിപ് നേടുന്നത്. 

പോയിന്റ് നില

ജില്ല

പാലക്കാട്: 269
മലപ്പുറം: 149
കോഴിക്കോട്: 122
കോട്ടയം: 89
എറണാകുളം:81

സ്കൂൾ

ഐഡിയൽ കടകശ്ശേരി: 66
കല്ലടി എച്ച്എസ്
കുമരംപുത്തൂർ: 54
സെന്റ് ജോസഫ്സ്
പുല്ലുരാംപാറ: 42
പറളി എച്ച്എസ്:41
മാർ ബേസിൽ കോതമംഗലം: 32

വ്യക്തിഗത ചാംപ്യന്മാർ

സബ് ജൂനിയർ

അർഷാദ് അലി (കല്ലടി എച്ച്എസ് കുമരംപുത്തൂർ), പോയിന്റ്:10
നിവേദ്യ കലാധർ (ഗവ.എച്ച്എസ്എസ് കൊടുവായൂർ): 15

ജൂനിയർ

ജെ.ബിജോയ്(ഗവ.ജിഎച്ച്എസ്എസ് ചിറ്റൂർ):15
എം.ജ്യോതിക(പറളി എച്ച്എസ്): 13

സീനിയർ

എം.നിരഞ്ജൻ (പറളി എച്ച്എസ്):10
ഇ.എസ് ശിവപ്രിയ( ഗവ.ഫിഷറീസ് എച്ച്എസ്എസ് നാട്ടിക): 15

English Summary : Palakkad Champions of State School Sports Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT