ADVERTISEMENT

റൂർക്കല ∙ ലോകകപ്പ് ഹോക്കി പൂൾ എ മത്സരത്തിൽ ഒന്നാം റാങ്കുകാരായ ഓസ്ട്രേലിയ 7–ാം റാങ്കുകാരായ അർജന്റീനയോടു സമനില വഴങ്ങി(3–3). മത്സരം അവസാനിക്കാൻ 3 മിനിറ്റ് മാത്രമുള്ളപ്പോൾ ഓസ്ട്രേലിയയുടെ ഗോവേഴ്സ് ബ്ലേക്ക് നേടിയ ഗോളിലാണ് ഓസ്ട്രേലിയ സമനില നേടിയത്.

ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയയ്ക്കു ഇന്നലെ സമനില വഴങ്ങിയതോടെ ക്വാർട്ടർ പ്രവേശനത്തിന് അവസാന മത്സരം വരെ കാത്തിരിക്കണം. മറ്റൊരു മത്സരത്തിൽ ഫ്രാൻസ് 2–1ന് ദക്ഷിണാഫ്രിക്കയെ തോൽപിച്ചു. പൂൾ എയിൽ ഓസ്ട്രേലിയയ്ക്കും അർജന്റീനയ്ക്കും 4 പോയിന്റ് വീതമുണ്ട്. ഗോൾവ്യത്യാസത്തിൽ ഓസ്ട്രേലിയ മുന്നിലാണ്. ഫ്രാൻസിന് 3 പോയിന്റ്. ഇതോടെ, വെള്ളിയാഴ്ച അവസാന പൂൾ മത്സരങ്ങൾ നിർണായകമായി. 

English Summary: World Cup Hockey: Australia draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com