സിന്ധു ഔട്ട്!

HIGHLIGHTS
  • പ്രണോയിയെ തോൽപിച്ച് ലക്ഷ്യ; സൈനയ്ക്കും ജയം
പി.വി. സിന്ധു
പി.വി. സിന്ധു
SHARE

ന്യൂഡൽഹി ∙ തായ്‌ലൻഡുകാരി സുപനിഡ കെയ്റ്റ്തോങ്ങിനോട് തോറ്റ് ഇന്ത്യയുടെ അഭിമാനതാരം പി.വി.സിന്ധു ഇന്ത്യൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റനിലെ ആദ്യറൗണ്ടിൽത്തന്നെ പുറത്ത്. ഇതേവേദിയിൽ കഴിഞ്ഞ തവണ സെമിഫൈനലിൽ സിന്ധുവിനെ കീഴടക്കിയ തായ്‌ലൻഡ് താരം ഇത്തവണ ആദ്യമത്സരത്തിൽത്തന്നെ സിന്ധുവിന്റെ വഴിമുടക്കുകയായിരുന്നു.  12-21, 20-22. 

 നിലവിലെ ചാംപ്യനു ചേർന്ന വിജയത്തോടെ ലക്ഷ്യ സെൻ കിരീടപ്പോരാട്ടത്തിനു തുടക്കമിട്ടു.   എച്ച്.എസ്.പ്രണോയിയെയാണ് ലക്ഷ്യ കീഴടക്കിയത്. 21-14, 21-15.  വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളിയും  ഗായത്രി ഗോപീചന്ദും ചേർന്ന സഖ്യം ആദ്യമത്സരം വിജയിച്ചു.  സൈന നെഹ്‌വാൾ ഡെന്മാർക്കിന്റെ മിയ ബ്ലിച്ച്ഫെഡിനെ 21-17, 12-21, 21-19നു തോൽപിച്ച് 2–ാം റൗണ്ടിലെത്തി.  

English Summary: Sindhu out in Indian Open Super 750 Badminton

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS