ADVERTISEMENT

ലോര്‍ഡ് മാർജിങ്, മറ്റൊരു തരത്തിൽ പറഞ്ഞാൽ ‘പോളോ ദൈവം’. ആ ‘ദൈവത്തിന്റെ’ പ്രതിമ മണിപ്പൂരിൽ സ്ഥാപിച്ചിരിക്കുകയാണിപ്പോൾ. പ്രതിമ സ്ഥാപിക്കാൻ മണിപ്പൂരിൽ പോയതാകട്ടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. ലോകത്തിലെ ഏറ്റവും പുരാതന ടീം ഗെയിമുകളിൽ ഒന്നായ പോളോയും വടക്കു കിഴക്കൻ ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമായ മണിപ്പൂരും തമ്മിലെന്താണു ബന്ധം? അത് സ്ഥാപിക്കാൻ കേന്ദ്ര മന്ത്രി തന്നെ എത്തിയത് എന്തുകൊണ്ടാണ്? ലോർഡ് മാർജിങ്ങിന്റെ പ്രതിമ മണിപ്പൂരിൽ വന്നതിനു പിന്നാലെ ഒട്ടേറെ ചോദ്യങ്ങളും ഉയരുകയാണ്. ബിജെപി രാഷ്ട്രീയവുമായി പ്രതിമ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് പ്രധാന ചോദ്യം. പ്രതിമ സ്ഥാപിക്കാൻ അമിത് ഷാ തന്നെ നേരിട്ടെത്തിയതോടെ കായികവിനോദമായ പോളോയിൽ പലരും രാഷ്ട്രീയവും കണ്ടുതുടങ്ങിയെന്നു പറയാം. അതിനു കാരണവുമുണ്ട്. പൊതുവെ ബിജെപി ഭരണം ലക്ഷ്യമിടുന്ന സംസ്ഥാനങ്ങളിലേക്കാണ് അമിത് ഷാ യാത്ര ചെയ്യാറുള്ളത്. എന്തുകൊണ്ടാകാം ഇന്ത്യയിൽ അത്രകണ്ട് പ്രചാരമില്ലാത്ത പോളോയ്ക്കു വേണ്ടി പെട്ടെന്നൊരു പ്രതിമ സ്ഥാപിക്കപ്പെട്ടത്? പോളോയിലൂടെ മണിപ്പൂരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി ഉന്നം വയ്ക്കുന്ന രാഷ്ട്രീയ ലക്ഷ്യമെന്താകാം? രാഷ്ട്രീയം എന്തുതന്നെയായാലും മണിപ്പൂരും പോളോയും തമ്മിലുള്ള ബന്ധം അത്രമേൽ ദൃഢമാണ്. അതിലും രസകരമാണ് ലോർഡ് മാർജിങ്ങിനെ പോളോ ദൈവമായി കരുതുന്നതിന്റെ കാരണവും. ഇന്ത്യയിൽ തന്നെ കായികക്കരുത്തിൽ മുന്നിലാണ് മണിപ്പൂരികൾ. ആലപ്പുഴയിൽ നെഹ്രു ട്രോഫി നേടുന്ന ടീമിൽ മണിപ്പൂരികളുടെ പങ്കായക്കരുത്ത് നാം പലവട്ടം കണ്ടതുമാണ്. എന്താണ് പോളോയും മണിപ്പൂരും തമ്മിലുള്ള ബന്ധം? എങ്ങനെയാണ് ആ ഗെയിം മണിപ്പൂരിലുള്ളവർക്ക് ‘ദൈവീക’മായത്? പോളോയുടെ ചരിത്രവും വർത്തമാനവും മുൻനിർത്തി വിശദമായി പരിശോധിക്കാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com