ന്യൂഡൽഹി ∙ ലൈംഗികാരോപണ വിവാദച്ചുഴിയിൽപെട്ട ദേശീയ ഗുസ്തി ഫെഡറേഷന്റെ മേൽനോട്ടത്തിനു കേന്ദ്രം നിയോഗിച്ച സമിതിക്കെതിരെ താരങ്ങൾ രംഗത്ത്. സമിതി രൂപീകരിക്കുന്നതിനു മുൻപു തങ്ങളോടു ചർച്ച ചെയ്യുമെന്ന ഉറപ്പ് കേന്ദ്രം പാലിച്ചില്ലെന്നു ബജ്‍രംഗ് പുനിയ സാക്ഷി മാലിക് തുടങ്ങിയ ഗുസ്തി താരങ്ങൾ ആരോപിച്ചു. ഇക്കാര്യം പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കായികമന്ത്രി എന്നിവരെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എം.സി.മേരി കോം അധ്യക്ഷയായ അഞ്ചംഗ സമിതിയെ കേന്ദ്ര കായികമന്ത്രി തിങ്കളാഴ്ചയാണു പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ ഇടപെടണമെന്നു ലോക ചാംപ്യൻഷിപ് മെഡൽ ജേതാവ് ഗീത ഫോഗട്ട് ആവശ്യപ്പെട്ടു.
English Summary : Wrestling stars against monitoring committee