പസിഫിക്കിൽ കൊടുങ്കാറ്റും വന്‍തിരകളും; ന്യൂനമർദത്തിൽ ഉലയാതെ അഭിലാഷ് ടോമി

HIGHLIGHTS
  • ഗോൾഡൻ ഗ്ലോബ് റേസ്: ‌പസിഫിക് സമുദ്രത്തിൽ വൻതിരകളും കൊടുങ്കാറ്റും
abhilash-Golden-Globe
അഭിലാഷ് ടോമിയുടെ ട്വിറ്റർ ഹാൻഡിൽ റിപ്പബ്ലിക് ദിനത്തിൽ പങ്കുവച്ച ചിത്രം.
SHARE

ലെ സാബ്‌ലെ ദെലോൺ‌ (ഫ്രാൻസ്) ∙ ഗോൾഡൻ ഗ്ലോബ് റേസി‍ൽ പങ്കെടുക്കുന്ന മലയാളി നാവികൻ അഭിലാഷ് ടോമി ഉൾപ്പെടെയുള്ളവരുടെ പായ്‌വഞ്ചികൾ പസിഫിക് സമുദ്രത്തിലെ ന്യൂനമർദത്തിൽ അകപ്പെട്ടതായി റിപ്പോർട്ട്. 40 നോട്ടിക്കൽ മൈൽ വേഗത്തിൽ വീശുന്ന കാറ്റിലും 8 മീറ്ററിലേറെ ഉയരത്തിലുള്ള തിരകളിലുമാണ് ആദ്യ 3 സ്ഥാനത്തുള്ള നാവികരുടെ വഞ്ചികൾ. ഒന്നാമതുള്ള യുകെ നാവികൻ സൈമൺ കർവെനിന്റെ വഞ്ചിയുടെ വിൻഡ് വെയ്ൻ (കാറ്റിന്റെ ദിശയും വേഗവും അളക്കാനുള്ള ഉപകരണം) തകരാറിലായി.  

രണ്ടാം സ്ഥാനത്തുള്ള അഭിലാഷ് ടോമിയെക്കാൾ 1800 കിലോമീറ്ററോളം മുന്നിലാണ് സൈമണിന്റെ വഞ്ചിയുള്ളത്. കഴിഞ്ഞ ദിവസം ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അഭിലാഷ് ടോമി  ബയാനത് എന്ന തന്റെ വഞ്ചിയി‍ൽ ദേശീയ പതാക ഉയർത്തിയിരുന്നു. കൊടുംകാറ്റിലും വൻതിരയിലും അപകടം സംഭവിക്കാതിരിക്കാൻ ഉറക്കം ഉപേക്ഷിച്ചു വഞ്ചി നിയന്ത്രിക്കുകയാണ് താനെന്ന് അഭിലാഷ് ടോമി സംഘാടകരെ അറിയിച്ചു.

രണ്ടുദിവസമായി വിശ്രമം ലഭിക്കാത്തതിനാൽ നടുവേദന അലട്ടുന്നുണ്ട്. സംഘാടകരുടെ നിർദേശപ്രകാരം സാറ്റലൈറ്റ് ഫോണിൽ വൈദ്യോപദേശം തേടിയിരുന്നു. 2 ദിവസത്തിനകം കടൽക്ഷോഭം ശമിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

English Summary : Golden Globe race at Pacific ocean

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS