ന്യൂഡൽഹി ∙ പ്രൈം വോളിബോൾ ലീഗുമായി സഹകരിച്ച് ലോക ക്ലബ് വോളിബോൾ ചാംപ്യൻഷിപ് ഇന്ത്യയിലേക്കു വരുന്നു. അടുത്ത 2 വർഷത്തേക്കാണ് കരാർ. ഇതിൽ ഡിസംബറിൽ നടക്കുന്ന ചാംപ്യൻഷിപ്പിന്റെ വേദി പിന്നീടു പ്രഖ്യാപിക്കും. ഇറ്റലി, ബ്രസീൽ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾക്കൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണത്തെ പ്രൈം വോളി ജേതാക്കളാകുന്ന ക്ലബ്ബും ചാംപ്യൻഷിപ്പിൽ കളിക്കും.
ആദ്യമായാണ് ക്ലബ് വോളി ചാംപ്യൻഷിപ്പിന് ഇന്ത്യ വേദിയൊരുക്കുന്നത്. 3.5 ലക്ഷം ഡോളറാണ് (2.86 കോടി രൂപ) ജേതാക്കൾക്കുള്ള സമ്മാനത്തുക. പ്രൈം വോളിബോളിന്റെ സ്ഥാപകരായ ബേസ്‌ലൈൻ വെഞ്ച്വേഴ്സാണ് രാജ്യാന്തര ക്ലബ് ചാംപ്യൻഷിപ്പിനും വേദിയൊരുക്കുന്നത്. പ്രൈം വോളി ലീഗ് നാലിനു ബെംഗളൂരുവിൽ ആരംഭിക്കും.
English summary: World Club Volleyball Championship in India