ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ ജിംനാസ്റ്റിക്സ് സൂപ്പർതാരം ദിപ കർമാകറിന് 21 മാസം വിലക്ക്. ജിംനാസ്റ്റിക്സ് ഫെ‍ഡറേഷനു കീഴിലുള്ള ടെസ്റ്റിങ് ഏജൻസി 2021 ഒക്ടോബറിൽ നടത്തിയ പരിശോധനയിലാണ് ദിപയുടെ ശരീരത്തിൽ നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയത്. പിന്നാലെ രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) വിലക്കേർപ്പെടുത്തിയെങ്കിലും വാർത്ത പുറത്തുവരുന്നത് ഇപ്പോഴാണ്. 2021 മുതൽ പ്രാബല്യത്തിലുള്ള ദിപയുടെ 21 മാസത്തെ വിലക്ക് ഈ വർഷം ജൂലൈയിൽ അവസാനിക്കും.

English Summary : Ban for Dipa Karmakar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com