ആക്രമിച്ചും പ്രതിരോധിച്ചും ഇഞ്ചോടിഞ്ച്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് തോൽവി
Mail This Article
ബെംഗളൂരു∙ ആക്രമിച്ചും പ്രതിരോധിച്ചും ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും പ്രൈം വോളിബോൾ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് തോൽവി. 5–ാം സെറ്റ് വിധി നിർണയിച്ച മത്സരത്തിൽ ചെന്നൈ ബ്ലിറ്റ്സാണ് കൊച്ചിയെ 3–2ന് പരാജയപ്പെടുത്തിയത്. സ്കോർ: 15-9, 11-15, 15-10, 8-15, 15-9. ചെന്നൈ താരം നവീൻരാജ ജേക്കബ് ആണ് പ്ലെയർ ഓഫ് ദ് മാച്ച്.
ബ്രസീലിയൻ താരം റെനാറ്റോ മെൻഡിസിന്റെ കരുത്തുറ്റ സ്പൈക്കിൽ മത്സരം തുടങ്ങിയ ചെന്നൈ, ആദ്യ സെറ്റ് 15–9ന് സ്വന്തമാക്കി. എന്നാൽ കൊച്ചിയുടെ തിരിച്ചുവരവായിരുന്നു രണ്ടാം സെറ്റിൽ(15–11). മൂന്നാം സെറ്റ് 15–10ന് ചെന്നൈ നേടിയപ്പോൾ നാലാം സെറ്റ് 15–8ന് നേടി കൊച്ചി തിരിച്ചടിച്ചു. നിർണായകമായ അഞ്ചാം സെറ്റിൽ തുടക്കത്തിൽ കൊച്ചി വരുത്തിയ പിഴവുകൾ ചെന്നൈ മുതലെടുത്തു (15–9). ജയത്തോടെ ചെന്നൈയ്ക്ക് 2 പോയിന്റ് ലഭിച്ചു.
English Summary : Chennai defeated Kochi in Prime Volleyball match