സ്പോർട്സ് കൗൺസിൽ: ഷറഫലി സ്ഥാനമേറ്റു

HIGHLIGHTS
  • മെറിറ്റ് സർട്ടിഫിക്കറ്റ് നൽകാൻ ഏകീകൃത സംവിധാനം
  • ഭക്ഷണബത്ത കുടിശിക: സർക്കാരിനോട് ആലോചിക്കും
u-sharafali
യു. ഷറഫലി
SHARE

തിരുവനന്തപുരം∙ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ യു.ഷറഫലി സ്ഥാനമേറ്റെടുത്തു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ.ലീനയുടെ നേതൃത്വത്തിൽ ഷറഫലിയെ സ്വീകരിച്ചു. പുതിയ പ്രസിഡന്റ് ഓഫിസിലെത്തും മുൻപ് തന്നെ മുറിക്കു മുന്നിൽ അദ്ദേഹത്തിന്റെ പേരുള്ള പുതിയ ബോർ‍ഡ് സ്ഥാപിച്ചിരുന്നു.രാവിലെ നിയമസഭാ മന്ദിരത്തിലെത്തി കായികമന്ത്രി വി.അബ്ദു റഹിമാനുമായി ചർച്ച നടത്തിയ ശേഷമാണ് ഷറഫലി ചുമതലയേറ്റത്. സ്പോർട്സ് ഡയറക്ടർ എസ്. പ്രേം കൃഷ്ണൻ ഓഫിസിലെത്തി അദ്ദേഹത്തെ അഭിനന്ദിച്ചു.

കായിക താരങ്ങൾക്കു വിവിധ അസോസിയേഷനുകളിലൂടെ നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റുകൾ ഇനി മുതൽ ഏകീകരിച്ച സർക്കാർ സംവിധാനത്തിലൂടെ ലഭ്യമാക്കുമെന്നു ഷറഫലി കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ് പ്രസിൽ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഇതു നടപ്പാക്കും.

നിലവിൽ സർട്ടിഫിക്കറ്റ് ആ ഇനത്തിലെ അസോസിയേഷനാണു നൽകുന്നത്.ഇതു ദുരുപയോഗം ചെയ്യപ്പെടുന്നതായും പരാതിയുണ്ട്. സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികളുടെ ഭക്ഷണ ബത്ത അടക്കം മുടങ്ങിക്കിടക്കുന്ന പ്രശ്നങ്ങൾ സാമ്പത്തിക പരാധീനത കൊണ്ടാണ്. സർക്കാരുമായി ആലോചിച്ച് അതിന് എങ്ങനെ പരിഹാരം കാണാമെന്നു നോക്കും.

ഷറഫലി

English Summary : U Sharafali take position as kerala sports council president

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS