2.7 മില്യൻ ഡോളറാണ് അക്കൗണ്ടിൽനിന്ന് ആവിയായിപ്പോയത്. ഒന്നും രണ്ടും കോടിയല്ല, ഏകദേശം നൂറു കോടിയോളം രൂപ വരും നമ്മുടെ കണക്കിൽ. താരത്തിളക്കം കൊണ്ടും പരസ്യങ്ങളിലൂടെയും റസ്റ്ററന്റ് ശൃംഖലയിലൂടെയും മ്യൂസിക് ബാൻഡ് ഓർഗനൈസർ എന്ന നിലയിലും ഇക്കാലം കൊണ്ടു സമ്പാദിച്ചതിന്റെ ഭൂരിഭാഗവും തട്ടിയെടുക്കപ്പെട്ടു എന്നാണ് ബോൾട്ടിന്റെ അഭിഭാഷകൻ ലിന്റൻ പി. ഗോർഡൻ പറയുന്നത്. തട്ടിപ്പു നടന്നു എന്ന കാര്യം കിങ്സ്റ്റണിലെ ധനകാര്യ സ്ഥാപനമായ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് അധികൃതർ സമ്മതിക്കുകയും ചെയ്തു. തന്റെയും കുടുംബത്തിന്റെയും ഭാവിക്കായി ബോൾട്ട് ആ സ്ഥാപനത്തിൽ നിക്ഷേപിച്ച തുകയിൽ ഇപ്പോൾ അവശേഷിക്കുന്നത് 12,000 ഡോളർ മാത്രം (പത്തു ലക്ഷത്തോളം രൂപ).
HIGHLIGHTS
- ലോകത്താർക്കും ഓടിത്തോൽപിക്കാൻ പറ്റാത്ത ഉസൈൻ ബോൾട്ടിനെ ചിലർ തോൽപിച്ചത് ഇങ്ങനെ
- സാമ്പത്തിക തട്ടിപ്പിൽ നിക്ഷേപം നഷ്ടമായ വേഗരാജാവ്
- സംഭവം ‘ഗൗരവത്തിൽ’ അന്വേഷിച്ച് ജമൈക്കൻ സർക്കാരും