ADVERTISEMENT

ന്യൂഡൽഹി ∙ അട്ടിമറി വിജയം നേടിയ പ്രീതി സായ് പവാർ ഉൾപ്പെടെ 3 ഇന്ത്യൻ താരങ്ങൾ ലോക സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിന്റെ പ്രീക്വാർട്ടറിൽ ഇടം പിടിച്ചു. 54 കിലോഗ്രാം വിഭാഗത്തിൽ കഴിഞ്ഞ ലോക ചാംപ്യൻഷിപ്പിൽ വെള്ളി നേടിയ റുമേനിയൻ താരം ലക്രമിയോറ പെരിജോക്കിനെ തോൽപിച്ചാണു പ്രീതി സായ് അടുത്ത ഘട്ടത്തിലേക്കു കടന്നത്. തായ്‌ലൻഡിന്റെ ജുതാമാസ് ജിറ്റ്പോങ്ങാണു പ്രീക്വാർട്ടറിൽ പ്രീതിയുടെ എതിരാളി.

48 കിലോഗ്രാം വിഭാഗത്തിൽ കോമൺവെൽത്ത് ഗെയിംസ് ചാംപ്യനായ ഇന്ത്യയുടെ നിതു ഗൻഖാസ് ദക്ഷിണ കൊറിയയുടെ കാങ് ഡോ യോണിനെയാണു മിന്നൽ പോരാട്ടത്തിൽ പരാജയപ്പെടുത്തിയത്. ഇരുപത്തിരണ്ടുകാരിയായ നിതുവിന്റെ നീക്കങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ദക്ഷിണ കൊറിയൻ താരത്തിനു സാധിച്ചില്ല. ഇതോടെ മത്സരം അവസാനിപ്പിച്ചു. 66 കിലോ വിഭാഗത്തിൽ ന്യൂസീലൻഡിന്റെ കാരാ വരേറുവിനെ പരാജയപ്പെടുത്തി മഞ്ജുവും അടുത്ത ഘട്ടത്തിലേക്കു കടന്നു. 

English Summary : 3 Indian boxers entered prequarter in World Boxing 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com