ഇതാ, ഇവരാണ്! സ്പോർട്സ് സ്റ്റാർ 2022 പുരസ്കാരത്തിന്റെ ഫൈനൽ റൗണ്ടിൽ 3 താരങ്ങൾ

sportsstar
ട്രീസ ജോളി, എൽദോസ് പോൾ, സഞ്ജു സാംസൺ
SHARE

മനോരമ സ്പോർട്സ് സ്റ്റാർ 2022 പുരസ്കാരത്തിനായി മത്സരരംഗത്ത് ഇനി 3 താരങ്ങൾ. രാജ്യാന്തര അത്‌ലീറ്റ് എൽദോസ് പോൾ, ക്രിക്കറ്റ് താരം സഞ്ജു സാംസൺ, ബാഡ്മിന്റൻ താരം ട്രീസ ജോളി (പേരുകൾ ഇംഗ്ലിഷ് അക്ഷരമാല ക്രമത്തിൽ) എന്നിവരാണ്  സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരത്തിന്റെ ഫൈനൽ റൗണ്ടിൽ ഇടംനേടിയത്.

കായികതാരങ്ങളുടെ 2022 ലെ പ്രകടനം, വായനക്കാരുടെ വോട്ടിങ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവർ ആദ്യ 3ൽ ഇടം നേടിയത്.  ഇവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന താരത്തിന് ‘മനോരമ സ്പോർട്സ് സ്റ്റാർ 2022’പുരസ്കാരം സമ്മാനിക്കും. 

manorama-sports-award-2023

ബാഡ്മിന്റൻ താരം എച്ച്.എസ്.പ്രണോയ് (2017),  അത്‌ലറ്റിക്സ് താരം ജിൻസൻ ജോൺസൺ (2018), അംഗപരിമിതർക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം അനീഷ് പി. രാജൻ (2019), ഹോക്കി താരം പി.ആർ.ശ്രീജേഷ് (2020–21) എന്നിവരാണ് മുൻവർഷങ്ങളിലെ സ്പോർട്സ് സ്റ്റാർ പുരസ്കാര ജേതാക്കൾ. 

ട്രീസ ജോളി (ബാഡ്മിന്റൻ) 

കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ (മിക്സ്ഡ് ടീം ഇനത്തിൽ വെള്ളി, ഡബിൾസിൽ വെങ്കലം) നേടുന്ന ആദ്യ മലയാളി. 2022 ഓൾ ഇംഗ്ലണ്ട് ടൂർണമെന്റിൽ സെമിയിൽ കടന്നു.

എൽദോസ് പോൾ (അത്‌ലറ്റിക്സ്) 

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം.  ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പുരുഷ ട്രിപ്പിൾ ജംപിൽ ഫൈനലിനു യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരം. അർജുന പുരസ്കാര ജേതാവ് 

സഞ്ജു സാംസൺ (ക്രിക്കറ്റ്) 

ശ്രീലങ്ക, അയർലൻഡ്, ഇംഗ്ലണ്ട് എന്നിവർക്കെതിരായ ഇന്ത്യൻ ട്വന്റി20 ടീമിലും വെസ്റ്റിൻഡീസ്, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ ഏകദിന ടീമിലും അംഗം. ഇന്ത്യ എ ടീമിന്റെയും ഐപിഎൽ ഫൈനലിൽ കടന്ന രാജസ്ഥാൻ റോയൽസിന്റെയും ക്യാപ്റ്റനായി. 

English Summary: 3 stars in the final round of  Manorama Sports Star 2022 award

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA