ADVERTISEMENT

ന്യൂഡൽഹി∙ ബാഡ്മിന്റൻ ലോക റാങ്കിങ്ങിൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ആദ്യ ഇരുപതിൽ നിന്നു പുറത്ത്. ഇന്നലെ നിലവിൽ വന്ന റാങ്കിങ്ങിൽ 6 സ്ഥാനം നഷ്ടപ്പെട്ട് 25–ാം റാങ്കിലാണു ലക്ഷ്യ. കഴിഞ്ഞ നവംബറിൽ 6–ാം സ്ഥാനത്തെത്തിയതാണ് കരിയറിലെ മികച്ച റാങ്കിങ്. മലയാളി താരം എച്ച്.എസ്.പ്രണോയ് 9–ാം റാങ്ക് നിലനിർത്തിയപ്പോൾ കിഡംബി ശ്രീകാന്ത് 20–ാം റാങ്കിലെത്തി. വനിതാ സിംഗിൾസിൽ പി.വി.സിന്ധു ഒൻപതാമതും സൈന നെഹ്‌വാൾ 32–ാം സ്ഥാനത്തുമാണ്.

വനിതാ ഡബിൾസിൽ ഗായത്രി ഗോപീചന്ദും മലയാളി താരം ട്രീസ ജോളിയും ഉൾപ്പെട്ട സഖ്യം ഒരു സ്ഥാനം താഴേക്കിറങ്ങി 18–ാം റാങ്കിലെത്തി.

English Summary: Lakshya Sen falls in the ranking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com