ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ വനിതാ ഹോക്കിയിലെ സൂപ്പർ താരം റാണി രാംപാലിന്റെ പേരിൽ യുപിയിലെ റായ്ബറേലിയിൽ സ്റ്റേഡിയം. എംസിഎഫ് റായ്ബറേലി സ്റ്റേഡിയമാണ് ‘റാണീസ് ഗേൾസ് ഹോക്കി ടർഫ്’ എന്ന പേരിൽ പുനർനാമകരണം ചെയ്തത്. രാജ്യത്ത് ആദ്യാമായാണ് ഒരു വനിതാ ഹോക്കി താരത്തിന്റെ പേരിൽ സ്റ്റേഡിയം വരുന്നത്. റാണി തന്നെയാണ് നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ‘എന്റെ സന്തോഷം വാക്കുകൾക്കപ്പുറമാണ്. ഹോക്കിക്ക് ഞാൻ നൽകിയ സംഭാവനകൾക്കുള്ള സമ്മാനമായി ഇതാ ഒരു സ്റ്റേഡിയം. ഇന്ത്യൻ വനിതാ ഹോക്കി ടീമിനായി ഞാനിതു സമർപ്പിക്കുന്നു’– റാണി ട്വിറ്ററിൽ കുറിച്ചു. 

ഇന്ത്യയ്ക്കായി ഇരുനൂറിലേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള ഇരുപത്തെട്ടുകാരി റാണി ഏഷ്യൻ ഗെയിംസ്, ഏഷ്യ കപ്പ്, ഏഷ്യൻ ചാംപ്യൻസ് ട്രോഫി, സൗത്ത് ഏഷ്യൻ ഗെയിംസ്, ജൂനിയർ ലോകകപ്പ് എന്നിവയിലെല്ലാം മെഡൽ നേടിയിട്ടുണ്ട്. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ ടീം സെമിഫൈനലിലെത്തിയപ്പോ‍ൾ ക്യാപ്റ്റനായിരുന്നു. 

English Summary: Stadium named after hockey star Rani Rampal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com