ബേസൽ ∙ സ്വിസ് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റനിൽ ഇന്ത്യയ്ക്കു തുടക്കത്തിലേ തിരിച്ചടി. പുരുഷ സിംഗിൾസിൽ കോമൺവെൽത്ത് ഗെയിംസ് ചാംപ്യൻ ലക്ഷ്യ സെന്നും വനിതാ ഡബിൾസിൽ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യവും ആദ്യ റൗണ്ടിൽ പുറത്തായി. ലോക 12–ാം റാങ്കുകാരനായ ലക്ഷ്യ ഹോങ്കോങ്ങിന്റെ ചെയു ലീയോടെ പരാജയപ്പെട്ടപ്പോൾ (18-21, 11-21) രണ്ടാം സീഡായ ഇന്തൊനീഷ്യയുടെ അപ്രിയാനി രഹായു– ഫാദിയ സിൽവ സഖ്യത്തോടാണ് ട്രീസയും ഗായത്രിയും പരാജയപ്പെട്ടത് (14-21, 14-21).
പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് ചൈനയുടെ വെങ് ഹോങ് യാങ്ങിനെ (21-16, 21–15) തോൽപിച്ച് രണ്ടാംറൗണ്ടിലെത്തി. പി.വി.സിന്ധു, മലയാളി താരം എച്ച്.എസ്.പ്രണോയ് എന്നീ ഇന്ത്യൻ താരങ്ങളും സ്വിസ് ഓപ്പണിൽ മത്സരിക്കുന്നുണ്ട്.
English Summary: Lakshya Sen, Treesa– Gayathri eliminated in the first round