ബേസൽ ∙ സ്വിസ് ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയ്ക്കു വീണ്ടും നിരാശ. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും മലയാളി താരം എച്ച്.എസ്.പ്രണോയിയും പ്രീക്വാർട്ടറിൽ പുറത്തായി. സീഡിങ് ഇല്ലാതെ മത്സരിച്ച ഫ്രാൻസിന്റെ ക്രിസ്റ്റോ പൊപോവാണ് അഞ്ചാം സീഡായ പ്രണോയിയെ അട്ടിമറിച്ചത് (8-21, 8-21). കഴിഞ്ഞ ദിവസം ഓൾ ഇംഗ്ലണ്ട് ഫൈനലിസ്റ്റായ ചൈനയുടെ ഷിയു ക്വിയെ വീഴ്ത്തിയ പ്രണോയിക്ക് പ്രീക്വാർട്ടറിൽ ആ മികവ് ആവർത്തിക്കാനായില്ല. ശ്രീകാന്ത് ഹോങ്കോങ്ങിന്റെ ചെയൂ ലീയോട് പൊരുതി തോറ്റു (22-20, 21-17).
വനിതാ സിംഗിൾസിൽ ഇന്ത്യൻ താരങ്ങളായ പി.വി.സിന്ധു രണ്ടാം റൗണ്ടിലെത്തി. വനിതാ സിംഗിൾസിൽ നിലവിലെ ചാംപ്യനായ സിന്ധു ആതിഥേയ താരം ജെൻജിറ സ്റ്റേഡൽമാനെയാണ് ആദ്യ മത്സരത്തിൽ അനായാസം തോൽപിച്ചത്. സ്കോർ: 21–9, 21–16.
English Summary : PV Sindhu won women’s singles