മാഞ്ചസ്റ്റർ ∙ രാജ്യാന്തര അത്‍ലറ്റിക്സ് മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ മത്സരിക്കുന്നതിന് ട്രാൻസ്ജെൻഡർ കായിക താരങ്ങൾക്കു വിലക്ക്. അത്‍ലറ്റിക്സിന്റെ രാജ്യാന്തര സംഘടനയായ ‘വേൾഡ് അത്‍ലറ്റിക്സി’ന്റേതാണ് തീരുമാനം. ഹോർമോൺ വ്യതിയാനമുള്ള കായിക താരങ്ങളിൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അനുവദനീയമായ അളവ് പരിഷ്കരിക്കാനും തീരുമാനിച്ചു.
വനിതാ വിഭാഗങ്ങളിലെ കായിക മത്സരങ്ങളുടെ സുതാര്യത ഉറപ്പുവരുത്താനാണ് പുതിയ തീരുമാനമെന്നാണ് വേൾഡ് അത്‍ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോയുടെ പ്രതികരണം. നീന്തലിലെ രാജ്യാന്തര സംഘടനയായ ഫിനയും സമാന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
400 മീറ്റർ ഓട്ടം മുതൽ 1500 മീറ്റർ വരെയുള്ള ഇനങ്ങളിലാണ് മുൻപ് ടെസ്റ്റോസ്റ്റിറോൺ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെങ്കിൽ ഇനി മുതൽ വനിതാ വിഭാഗത്തിലെ എല്ലാ ഇനങ്ങളിലും നിയന്ത്രണം ബാധകമാക്കും.
English Summary : Ban for transgenders in womens athletic meet