ADVERTISEMENT

ന്യൂഡൽഹി ∙ ഇന്നും നാളെയുമായി നടക്കുന്ന ലോക സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ് ഫൈനലിൽ സ്വർണ പ്രതീക്ഷയിൽ മത്സരിക്കുന്നത് 4 ഇന്ത്യൻ താരങ്ങൾ. നിതു ഗൻഖാസും സ്വീറ്റി ബുറയും ഇന്ന് ഇറങ്ങുമ്പോൾ നിഖാത് സരീനും ല‌വ്‌ലിന ബോർഗോഹെയ്നും നാളെ മത്സരിക്കും. 

ഏഷ്യൻ ചാംപ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് മംഗോളിയയുടെ ലുട്സിക്കാൻ അൽറ്റെൻസെഗിനെയാണു 48 കിലോ വിഭാഗത്തിൽ നിതു നേരിടുന്നത്. 81 കിലോ വിഭാഗത്തിൽ സ്വീറ്റിയുടെ എതിരാളി ചൈനയുടെ വാങ് ലിനയാണ്. 2014 ലോക ചാംപ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവാണ് ലിന.മേരികോമിനു ശേഷം ലോക ചാംപ്യൻഷിപ്പിൽ തുടർച്ചയായി രണ്ടു തവണ സ്വർണം നേടുന്ന താരമാകാനാണു നിഖാത് സരീൻ ഇറങ്ങുന്നത്.

 ഇരുപത്തിയാറുകാരിയായ നിഖാത് നാളെ നേരിടുക വിയറ്റ്നാം താരവും രണ്ടു തവണ ഏഷ്യൻ ജേതാവുമായ യുയെൻ തിതാമിനെയാണ്. ഒളിംപിക്സ് മെഡൽ ജേതാവ് ലവ്‍ലിന ഓസ്ട്രേലിയയുടെ കൈറ്റ്‌ലിൻ പാർക്കറെ  നേരിടും. സ്വർണമെഡൽ ജേതാക്കൾക്ക് ഏകദേശം 82 ലക്ഷം രൂപയാണ് (1 ലക്ഷം ഡോളർ) സമ്മാനമായി ലഭിക്കുക.

English Summary : Four Indian stars participate in world senior womens boxing championship final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com