തിരുവനന്തപുരം∙ ഇന്ത്യൻ ഗ്രാന്‍ഡ്പ്രീ 1500 മീറ്ററിൽ മലയാളി താരം ജിന്‍സൻ ജോൺസന് സ്വർണം. മൂന്ന് മിനിറ്റ് 44 സെക്കൻഡിലാണ് ജിൻസൺ ഫിനിഷ് ചെയ്തത്. 200 മീറ്ററിൽ കേരളത്തിന്റെ മുഹമ്മദ് അനസ് യഹിയയും സ്വർണം നേടി.
21.54 സെക്കൻഡിലാണ് അനസ് യഹിയ ഫിനിഷ് ചെയ്തത്. വനിതകളുടെ ട്രിപ്പിൾ ജംപിൽ മലയാളി താരം നയന ജെയിംസ് സ്വർണവും ഗായത്രി ശിവകുമാർ വെള്ളിയും നേടി. പുരുഷ വിഭാഗം 400 മീറ്ററിൽ മുഹമ്മദ് അജ്‍മലും സ്വർണം സ്വന്തമാക്കി.
English Summary: Indian grand prix, Updates