ബേസൽ ∙ സിംഗിൾസ് താരങ്ങൾ നിരാശപ്പെടുത്തിയ സ്വിസ് ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യൻ പുരുഷ ഡബിൾസ് സഖ്യം ചാംപ്യൻമാർ. സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യം ഫൈനലിൽ ചൈനയുടെ സിയാങ് യു–ടാൻ ചിയാങ് സഖ്യത്തെയാണ് (21-19, 24-22) തോൽപിച്ചത്. സീസണിലെ ആദ്യ കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ കഴിഞ്ഞയാഴ്ച ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിൽ രണ്ടാം റൗണ്ട് തോൽവിയുടെ നിരാശയും അകറ്റി.
English Summary: Satwik-Chirag wins Swiss Open Badminton