ADVERTISEMENT

താഷ്കെന്റ് ∙ ഒരു ദിവസത്തിനുള്ളിൽ 3 മെഡലുകളുമായി പുരുഷൻമാരുടെ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യ. 51 കിലോഗ്രാം വിഭാഗത്തിൽ ദീപക് ബോറിയ, 57 കിലോഗ്രാം വിഭാഗത്തിൽ മുഹമ്മദ് ഹസമുദ്ദീൻ, 71 കിലോഗ്രാം വിഭാഗത്തിൽ നിഷാന്ത് ദേവ് എന്നിവരാണ് ഇന്നലെ സെമിയിലെത്തി മെഡലുറപ്പിച്ചത്. പുരുഷൻമാരുടെ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടമാണിത്. 2019 ചാംപ്യൻഷിപ്പിൽ ഒരു വെള്ളിയും വെങ്കലവും നേടിയതായിരുന്നു ഇതിനു മുൻപുള്ള വലിയ മെഡൽ നേട്ടം. 

കിർഗിസ്ഥാൻ താരം ഡീയുഷ്ഭെവിനെതിരെ ഏകപക്ഷീയ ജയത്തോടെയാണ് (5–0) ഇന്ത്യയുടെ ദീപക് ബോറിയ സെമിയിലെത്തിയത്. ഹസ്സമുദ്ദീൻ ബൾഗേറിയയുടെ ഡയസ് ഇബനേസിനെ തോൽപിച്ചത് കടുത്ത പോരാട്ടത്തിനൊടുവിലാണ് (4–3).  നിഷാന്ത് ക്യൂബയുടെ ജോർജ് സെല്ലറിനെയാണ് മറികടന്നത്.

English Summary : Three indians confirm medals in world boxing championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com