ADVERTISEMENT

പാരിസ് ∙ ഫ്രാൻസ് ഒളിംപിക് കമ്മിറ്റി പ്രസിഡന്റും മുൻ രാജ്യാന്തര ഫുട്ബോൾ താരവുമായ ബ്രിജിറ്റ് ഹെൻറിക്സ് രാജിവച്ചു. ഫ്രഞ്ച് ഒളിംപിക് കമ്മിറ്റി അധ്യക്ഷപദവിയിലെത്തിയ ആദ്യ വനിതയായ ബ്രിജിറ്റിന്റെ അപ്രതീക്ഷിത രാജി, അടുത്ത വർഷത്തെ പാരിസ് ഒളിംപിക്സ് ഒരുക്കങ്ങൾക്കു വൻതിരിച്ചടിയായി. ഫ്രാൻസിലെ കായിക ഭരണമേഖലയെ പിടിച്ചുലയ്ക്കുന്ന അന്തർ സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ സംഭവം.

വ്യാഴാഴ്ച ജനറൽ അസംബ്ലി യോഗം തുടങ്ങിയ ഉടനെയാണ് അൻപത്തിരണ്ടുകാരിയായ ബ്രിജിറ്റ് രാജി പ്രഖ്യാപിച്ചത്. ഒളിംപിക് കമ്മിറ്റി സെക്രട്ടറി ജനറൽ അസ്ട്രിഡ് ഗുയാർട്ടിനു പ്രസിഡന്റിന്റെ അധികച്ചുമതല കൂടി നൽകിയിരിക്കുകയാണ് ഇപ്പോൾ.

2018ൽ ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ജേതാക്കളായതിനു ശേഷം വിവിധ കായികസംഘടനകളുടെ നേതൃതലത്തിൽ നടക്കുന്ന അഴിച്ചുപണികളുടെയും പുറത്താക്കലുകളുടെയും രാജിപ്രഖ്യാപനങ്ങളുടെയും നിരയിൽ ഒടുവിലത്തേതാണ് ഈ സംഭവം. 

2021 ജൂണിൽ ഒളിംപിക് കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റ ബ്രിജിറ്റ് പാരിസ് ഒളിംപിക്സുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളുടെയും മറ്റും മേൽനോട്ടച്ചുമതലയുള്ള സംഘാടക സമിതിയിലെ പ്രധാന അംഗമായിരുന്നു. 

ഗെയിംസിനു 430 ദിവസം മാത്രം ശേഷിക്കെ, ഗെയിംസ് സംഘാടക സമിതിയിലെ പ്രധാന അംഗം സ്വയം പുറത്തുപോകുന്നത് തിരിച്ചടിയായി മാറി.

എന്നാൽ, പാരിസ് ഒളിംപിക്സിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്  ഒളിംപിക്സ് ഓർഗനൈസിങ് കമ്മിറ്റിയുടെ നേതൃത്വത്തിലായതിനാൽ  ബ്രിജിറ്റിന്റെ രാജി മേളയെ ബാധിക്കില്ലെന്നാണു സംഘാടകരുടെ നിലപാട്. 

English Summary : French olympic commity president resigned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com