സലാല ∙ ദക്ഷിണ കൊറിയയെ 9–1ന് തകർത്ത് ഇന്ത്യൻ ടീം ജൂനിയർ ഏഷ്യ കപ്പ് ഹോക്കിയുടെ ഫൈനലിൽ കടന്നു. ഇന്ത്യയ്ക്കു വേണ്ടി ബോബി സിങ് ദാമി ഹാട്രിക് (31, 39, 55 മിനിറ്റുകളിൽ) നേടിയപ്പോൾ സുനിത് ലക്റ (13), അറൈജീത് സിങ് ഹുൻഡൽ (19), അൻഗഡ് ബിർ സിങ് (34), ഉത്തം സിങ് (38), വിഷ്ണുകാന്ത് സിങ് (51), ഷർദ നന്ദ് തിവാരി (57) എന്നിവർ ഓരോ ഗോൾ വീതം നേടി. കിയോനിയോൽ ഹങ് (46) ആണ് കൊറിയയുടെ ഗോൾ നേടിയത്.
തുടക്കംതൊട്ട് ആക്രമിച്ചുകളിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധനിരയെ മറികടക്കാൻ കൊറിയയ്ക്കു സാധിച്ചില്ല. 13–ാം മിനിറ്റിൽ സുനിത് ലക്റ ലക്ഷ്യം കണ്ടതിനു പിന്നാലെ ഇന്ത്യ നടത്തിയ തുടരാക്രമണങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കൊറിയൻ ടീമിനു സാധിച്ചില്ല. പാക്കിസ്ഥാൻ– മലേഷ്യ സെമിഫൈനൽ വിജയിയെ ഇന്നു നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടും.
English Summary : Asia cup junior Hockey