ബാങ്കോക്ക് ∙ ഇന്ത്യൻ യുവതാരം ലക്ഷ്യ സെൻ തായ്‌ലൻഡ് ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൻ പുരുഷ സിംഗിൾസ് സെമിയിലെത്തി. മലേഷ്യയുടെ ലിയോങ് ജുൻ ഹാവോയെയാണ് 41 മിനിറ്റ് നീണ്ട മത്സരത്തിൽ ലക്ഷ്യ തോൽപിച്ചത് (21–19, 21–11). സെമിയിൽ 5–ാം സീഡ് ചൈനയുടെ ലു ഗുവാങ് സുവോ 2–ാം സീഡ് തായ്‌ലൻഡിന്റെ കുൻലാവുട് വിറ്റിഡ്സരനോ ആയിരിക്കും ലക്ഷ്യയുടെ എതിരാളി. അതേസമയം, മലയാളി താരം കിരൺ ജോർജിന്റെ അട്ടിമറിക്കുതിപ്പ് ക്വാർട്ടറിൽ അവസാനിച്ചു. ഫ്രാൻസിന്റെ ടോമ ജൂനിയർ പോപ്പോവിനോടാണ് കിരൺ തോൽവി വഴങ്ങിയത്. സ്കോർ: 16–21, 17–21.
English Summary: Lakshya in semi; Kiran is out