തൃശൂർ ∙ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ 15 മുതൽ 19 വരെ നടക്കുന്ന ദേശീയ സീനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 56 അംഗ ടീമാണ് ഇത്തവണ. സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതാ ചാംപ്യൻഷിപ് കൂടിയാണിത്.
കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവ് എൽദോസ് പോൾ (ട്രിപ്പിൾ ജംപ്), വെള്ളി മെഡൽ ജേതാക്കളായ എം.ശ്രീശങ്കർ (ലോങ്ജംപ്), അബ്ദുല്ല അബൂബക്കർ (ട്രിപ്പിൾ ജംപ്) എന്നിവർ കേരളത്തിനായി ട്രാക്കിലിറങ്ങും. 1500 മീറ്ററിലെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ജിൻസൺ ജോൺസൻ, വെങ്കല മെഡൽ ജേതാവ് പി.യു.ചിത്ര എന്നിവരും ടീമിലുണ്ട്. നീരജ് ചോപ്ര അടക്കമുള്ള താരങ്ങളോട് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അത്‌ലറ്റിക്സ് ഫെഡറേഷൻ നിർദേശിച്ചിട്ടുണ്ട്.
English Summary: Kerala team for the National Senior Athletics Championship has been announced